ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അരിയുടെ വിഹിതം അഞ്ചില്‍ നിന്നും മൂന്ന് കിലോയായി കുറച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അരിയുടെ വിഹിതം വെട്ടിക്കുറച്ചു. രണ്ടുകിലോ അരിയാണ് വെട്ടിക്കുറച്ചത്. അഞ്ച് വര്‍ഷമായി അഞ്ചുകിലോ നല്‍കിയ അരി ഇക്കുറി മൂന്ന് കിലോയാണ് നല്‍കുക. സപൈ്‌ളകോ മുഖ്യ കാര്യാലയത്തില്‍ നിന്നും റീജനല്‍ മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കി. റിജനല്‍ മാനേജര്‍മാര്‍ മുഖനേ ഈ ഉത്തരവ് ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ലഭിച്ചത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വാങ്ങുന്ന ഏഴാം ക്‌ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഓണത്തിന് അരി നല്‍കാറുള്ളത്. വമ്പന്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടപ്പോഴും ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന അരിയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു കിലോ ആയിരുന്നത് അഞ്ചാക്കി മാറ്റിയതിന് ശേഷം ആദ്യമായാണ് വെട്ടിക്കുറക്കല്‍.
അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ഓണത്തിന് അരി നല്‍കേണ്ട കുട്ടികളുടെ ലിസ്റ്റ് സപൈ്‌ളകോ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്കഞ്ഞിക്ക് പേര് നല്‍കിയിട്ടുള്ള ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ കുട്ടികളുടെ ലിസ്റ്റ് ഉപജില്ലാതലത്തില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഗോഡൗണ്‍ മാനേജര്‍മാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് അഞ്ചുകിലോ വീതം ആവശ്യമായ അരി എത്രയാണ് വേണ്ടതെന്ന് വ്യക്തമായി എഴുതി അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഈ ലിസ്റ്റില്‍ നിന്നാണ് രണ്ടുകിലോ കുറച്ച് മൂന്നാക്കി അരി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ആവശ്യത്തിലധികം അരി ഉണ്ടായിട്ടും കുട്ടികള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ കുറവ് വരുത്തിയത് ന്യായീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. അതിനിടെ ഓണത്തിന് പ്രധാന നഗരങ്ങളില്‍ മെട്രോ ചന്തകളും താലൂക്ക് തലത്തില്‍ നടത്തിയിരുന്ന ഓണച്ചന്തകളും ഇക്കുറി ഉണ്ടാവില്ല. സാമ്പത്തിക പ്രതിസന്ധി കാരണം സപൈ്‌ളകോ ഔട്ട്‌ലെറ്റുകളോട് ചേര്‍ന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ വക പച്ചക്കറി ചന്തകളല്ലാതെ മറ്റു സംവിധാനങ്ങളൊന്നും ഇക്കുറി ഉണ്ടാവാനിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























