കെ.യു.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ജീവനക്കാരടക്കം 17 പേര്‍ക്ക് പരിക്ക്

വയനാട് തിരുനെല്ലിയില്‍ നിന്നും പത്തനംതിട്ടയിലേക്കു വന്ന കെ.യു.ആര്‍.ടി.സി ഫാസ്റ്റ് സര്‍വീസ് ഇന്നലെ പുലര്‍ച്ചെ പ്ലാച്ചേരിയില്‍ അപകടത്തില്‍ പെട്ടു. എരുമേലി ഭാഗത്തു നിന്നും പ്ലാച്ചേരിജങ്ഷനില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു കയറിയ ബസ് റാന്നി ഭാഗത്തേക്കുള്ള വളവ് തിരിയാതെ നേരെ മുന്നിലുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസ് ജീവനക്കാരടക്കം 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാന്നി താലൂക്കാശുപത്രിയിലും മര്‍ത്തോമ്മാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലിന് അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. കടയിലേക്ക് ബസ് ഇടിച്ചു കയറിയ ആഘാതത്തില്‍ സീറ്റില്‍ നിന്നും തെറിച്ചു വീണും മറ്റുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ബസ് െ്രെഡവര്‍ എ.ആര്‍.ജയരാജ്, കണ്ടക്ടര്‍ എസ്.സുനില്‍കുമാര്‍, യാത്രക്കാരായ കോന്നി മാമ്മൂട് ഒഴുമണ്ണില്‍ ബഥേലില്‍ ഗ്രേസി ജോസഫ് (54), മക്കളായ ആഗ്‌നസ് (22), ജോഷന്‍ (21), താഴെ വെട്ടിപ്പുറം ഏറത്ത് ഇ.ജി. ജയശങ്കരന്‍ (54), തൊടുപുഴ പട്ടയക്കുഴി മൂഴിയില്‍ ബിനു ബാബു (27), നാറാണംമൂഴി കളപ്പുരയ്ക്കല്‍ ആന്റണി കെ. വര്‍ഗീസ് (36), പഴവങ്ങാടി കോന്നാത്താഴക്കാലായില്‍ ബിനോയ് ജോസഫ് (30), ലിജിന്‍ ഏബ്രഹാം (29) എന്നിവര്‍ റാന്നി താലൂക്കാശുപത്രിയിലും കുമ്മണ്ണൂര്‍ നിഷാ മന്‍സിലില്‍ ഷെറീഫാ ബീവി, പത്തനംതിട്ട എസ്.ബി.ടി ജീവനക്കാരന്‍ സുവിന്‍ വിനോദ്, സുനില്‍ബാബു, പത്തനംതിട്ട മുസലിയാര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ശ്രീരൂപ്, പത്തനംതിട്ട ഗംഗാനിലയത്തില്‍ ഗംഗാധരന്‍, ഭാര്യ വത്സല, മകന്‍ വിവേക് എന്നിവര്‍ റാന്നി മര്‍ത്തോമ്മാ ആശുപത്രിയിലും ചികിത്സയിലാണ്.
ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ദീര്‍ഘ ദൂര സര്‍വീസിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. പ്ലാച്ചേരി ജങ്ഷനില്‍ മക്കപ്പുഴ പുത്തന്‍പുരയില്‍ വര്‍ഗീസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതും ഉപ്പു ഗോഡൗണിനായി വാടകയ്ക്കു നല്‍കിയിരുന്നതുമായ കടമുറിയിലേക്കാണ് ബസ് ഇടിച്ചു കയറിയത്.
ശക്തമായ ഇടിയില്‍ ബസിന്റെ മുന്‍ഭാഗം തകരുകയും കടയുടെ കോണ്‍ക്രീറ്റ് തൂണ് ഒടിയുകയും ചെയ്തു. പുലര്‍ച്ചെ അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























