പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പോണ്‍ നിരോധം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഒഴികെ മറ്റുള്ളവ നിരോധിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഒരു വെബ്‌സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ വെബ്‌സൈറ്റ് നിലവില്‍ വരും. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. സാങ്കേതികവിദ്യ ഇത്രയും വികാസം പ്രാപിച്ച കാലത്ത് പൂര്‍ണ്ണമായ നിരോധനം അപ്രായോഗികമാണെന്നും കേന്ദ്രം വ്യക്തമാക്കി. ജനങ്ങളുടെ കിടപ്പു മുറിയില്‍ സര്‍ക്കാരിന് എത്തി നോക്കാനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചു.
857 പോണ്‍ വെബ്‌സൈറ്റുകള്‍ക്കാണ് കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ടെലികോം മന്ത്രാലയം ഉന്നതതല യോഗം ചേരുകയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഒഴികെയുള്ള വെബ്‌സൈറ്റുകളുടെ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























