വന്ദേമാതരത്തിന് അക്കാപ്പെല്ല പതിപ്പുമായി സൗമ്യയും പ്രീതയും

വന്ദേമാതരത്തിന് അക്കാപ്പെല്ല പതിപ്പ് ഒരുങ്ങുന്നു. പശ്ചാത്തല വാദ്യോപകരണങ്ങളുടെ അകമ്പടി ഇല്ലാതെ വിവിധ ഈണത്തിലും താളത്തിലുമുള്ള സംഗീത ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ പാടുന്ന സംഗീത ശൈലിയാണ് അക്കാപ്പെല്ല. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത അക്കപ്പെല്ല സൗമ്യ സനാതനനാണ് അവതരിപ്പിച്ചത്.
സൗമ്യ ഈ സംഗീത ശൈലി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് \'\'തുമ്പപ്പൂ കാറ്റില്‍\'\' എന്ന ഗാനത്തിന്റെ അക്കപ്പെല്ല പതിപ്പ് അവതരിപ്പിച്ചാണ്. വന്ദേമാതരത്തിന്റെ അക്കപ്പെല്ല പതിപ്പ് അവതരിപ്പിക്കുന്നതും സൗമ്യ തന്നെയാണ്. പക്ഷേ ഇത്തവണ ചലച്ചിത്ര പിന്നണി ഗായിക പ്രീതയും കൂടെയുണ്ട്.
സാധാരണ അക്കപ്പെല്ല ഗാനങ്ങളില്‍ മറ്റ് കലാകാരന്‍മാര്‍ അകമ്പടി ശബ്ദം നല്‍കുന്ന പതിവ് വിട്ട് സൗമ്യയും പ്രീതയുമാണ് ഈ ഗാനത്തില്‍ അകമ്പടി ശബ്ദം നല്‍കിയിരിക്കുന്നത്. പാശ്ചാത്യ സംഗീത ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള അക്കപ്പെല്ല സംഗീത ശൈലിക്ക് കേരളത്തിലും പ്രചാരണം നേടിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൗമ്യ പ്രവര്‍ത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























