25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്റെ ജനകീയ പ്രതിരോധം ഇന്ന്

കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ 25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്റെ 1400 ഓളം കിലോമീറ്റര്‍ ജനകീയ ധര്‍ണ ചൊവ്വാഴ്ച. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മഞ്ചേശ്വരം താലൂക്ക് ഓഫിസ് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയാണ് ധര്‍ണ സംഘടിപ്പിക്കുന്നത്.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന സമരത്തില്‍ വൈകീട്ട് 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. അഞ്ചിന് പരിപാടി അവസാനിക്കും. മഞ്ചേശ്വരത്ത് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. രാജ്ഭവന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം പിണറായി വിജയന്‍ എന്നിവരും ഉണ്ടാവും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ കേരളത്തിലെ പോളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നല്‍കും. എട്ടുലക്ഷം വീതം സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ ധര്‍ണയില്‍ അണിചേരും. ദേശീയപാതയില്‍ 1000 കിലോമീറ്ററും എം.സി റോഡില്‍ 240 കി. മീറ്ററും ഇടുക്കിയില്‍ 70 കി.മീറ്ററും വയനാട് 40 കി. മീറ്ററുമാണ് ജനകീയ പ്രതിരോധം നടക്കുന്നത്. സമരത്തിന് ബൂത്ത്, വാര്‍ഡ് തലത്തില്‍ 25,000ത്തോളം കുടുംബയോഗങ്ങള്‍ നടത്തി.
കാസര്‍കോട് പി. കരുണാകരന്‍, കണ്ണൂര്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വയനാട് ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, വി.വി. ദക്ഷിണാമൂര്‍ത്തി, മലപ്പുറം എ. വിജയരാഘവന്‍, പാലക്കാട് എ.കെ. ബാലന്‍, തൃശൂര്‍ ബേബിജോണ്‍, എറണാകുളം എം.എ. ബേബി, എം.സി. ജോസഫൈന്‍, ഇടുക്കി എം.എം. മണി, കോട്ടയം വൈക്കം വിശ്വന്‍, ആലപ്പുഴ ടി.എം. തോമസ് ഐസക്, പത്തനംതിട്ട കെ.ജെ. തോമസ്, കൊല്ലം പി.കെ. ഗുരുദാസന്‍, എം.വി. ഗോവിന്ദന്‍, തിരുവനന്തപുരം സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് വിവിധ ജില്ലകളില്‍ നേതൃത്വം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























