ലോക വിനോദസഞ്ചാര നഗര ഫെഡറേഷനില്‍ കൊച്ചി

കൊച്ചി ഇനി മുതല്‍ ലോക വിനോദസഞ്ചാര നഗര ഫെഡറേഷനിലെ അംഗം. ലോകത്തെ മികച്ച വിനോദസഞ്ചാര നഗരങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് ലോക വിനോദസഞ്ചാര നഗര ഫെഡറേഷന്‍. ഇത് സംബന്ധിച്ച സമ്മതപത്രം കൊച്ചി മേയര്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ക്ക് കൈമാറി. ഇന്ത്യയില്‍ നിന്ന് ഫെഡറേഷനില്‍ അംഗമാകുന്ന ആദ്യ നഗരമാണ് കൊച്ചി.
വിനോദ സഞ്ചാരത്തിലൂടെ മികച്ച നഗരജീവിതം സാധ്യമാക്കുകയെന്നതാണ് ബിജിംഗ് ആസ്ഥാനമായ സംഘടനയുടെ ലക്ഷ്യം. ഫെഡറേഷനില്‍ അംഗമാകാനുള്ള ക്ഷണം കഴിഞ്ഞ ദിവസം കൊച്ചിക്ക് ലഭിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണും ബിജിംഗ് മേയറും ഫെഡറേഷന്‍ ചെയര്‍മാനുമായ വാങ് അനുഷുനുമായി ബിജിംഗില്‍ വച്ച് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഫെഡറേഷനില്‍ അംഗമാകാനുള്ള സമ്മതപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മേയര്‍ ടോണി ചമ്മണി ചൈനീസ് അംബാസിഡര്‍ ലീ യു ചെങ്ങിന് കൈമാറിയത്. വിനോദസഞ്ചാരം വിജയകരമായി നടപ്പിലാക്കിയ നഗരങ്ങളുമായി സംവദിക്കാന്‍ അംഗത്വം കൊച്ചിയെ സഹായിക്കും . അംഗത്വം ഫലപ്രദമായി ഉപയോഗിക്കാന്‍ കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























