ട്രാന്‍സ്‌പോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വൈത്തിരി ചുണ്ടക്കടുത്ത ചേലോട് അമ്മാറ ഗെയിറ്റിന് സമീപം ഇന്ന് കാലത്ത് എട്ടേകാലിനാണ് സംഭവം. മൈസൂറില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരന്ന കെ.എസ്.ആര്‍.ടി.സി ബസും കോഴിക്കോട് നിന്ന് മൈസൂറിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എട്ടോളം പേരുടെ നില ഗുരുതരമാണ്.
ലോറി ഡ്രൈവറെ വാതില്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറുടെ കാലിനാണ് ഗുരുതരമായ പരിക്കേറ്റത്. യാത്രക്കാര്‍ക്ക് ഏറെയും തലക്കാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ വൈത്തിരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























