ഹനീഫ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

ചാവക്കാട് ഹനീഫ വധം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍. ഹനീഫയെ വധിച്ചത് ഗ്രൂപ്പ് പോര് മൂലമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഹനീഫയെ കുത്തിയത് ഷെമീര്‍ ആണെന്നും രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നും സാക്ഷി മൊഴിയുണ്ട്. അതേസമയം കൊലപാതകവുമവയി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടിക്കെതിരെ ഐ ഗ്രൂപ്പ് കെ.പി.സി.സിക്ക് പരാതി നല്‍കും. പാര്‍ട്ടി ഏകപക്ഷീയമായി നടപടിയെടുത്തു എന്നാരോപിച്ചാണ് പരാതി നല്‍കുക.
ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പിരിച്ചു വിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെയാണ് ഐ ഗ്രൂപ്പ് കെ.പി.സി.സിക്ക് പരാതി നല്‍കുക. നേരത്തെ കേസില്‍ ആരോപണ വിധേയനായ ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപനും മുഖ്യപ്രതി ഷമീറുമൊത്തുള്ള ചിത്രം പുറത്ത് വന്നത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























