ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര ബേബി റോഡ് എ.സി. ഹനീഫ(42) കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേസ് അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ല. പ്രതികളെകണ്ടു പിടിച്ച് എത്രയും പെട്ടെന്ന് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും. രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസില്‍ നിന്ന് രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരുമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























