തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗ്

തദ്ദേശഭരണ തെരഞ്ഞെടുപ്പിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പുനര്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് വകുപ്പ് കൈകര്യം ചെയ്യുന്ന മന്ത്രി എം.കെ മുനീര്‍, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കും.
അപ്പീലിന് പോകാനായി എല്ലാ സാധ്യതയുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനവും പഞ്ചായത്ത് രൂപവത്ക്കരണവും നടന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























