ഐജി ടി.ജെ ജോസ് കോപ്പിടയിച്ചുവെന്ന് ഉപസമിതി റിപ്പോര്‍ട്ട്

ഐജി ടി.ജെ ജോസ് എല്‍എല്‍എം പരീക്ഷയില്‍ കോപ്പിടയിച്ചതായി സര്‍വകലാശാല ഉപസമതി റിപ്പോര്‍ട്ട്. കോപ്പിയടിക്കുന്ന എന്ന ഉദ്ദേശ്യത്തോടെയാണ് തുണ്ടുകടലാസുകളുമായി ഐജി പരീക്ഷ ഹാളിലെത്തിയതെന്നും തുടര്‍ന്ന് കോപ്പിയടി ശ്രമം പിടിക്കപ്പെട്ടതോടെ തുണ്ടുകടലാസുകള്‍ ഇന്‍വിജിലേറ്റര്‍ക്ക് നല്‍കാതെ തിടുക്കത്തില്‍ മടങ്ങുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഐജി കോപ്പിയടിച്ചതായി റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ഐജിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കുറ്റം ചെയ്തിട്ടുള്ളതായി വിലയിരുത്തുകയും ഇതോടെ, മൂന്ന് വര്‍ഷം വരെ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കപ്പെടുകയും ചെയ്യും.
എം.ജി. സര്‍വകലാശാല ഓഫ് ക്യാംപസായ കളമശേരി സെന്റ് പോള്‍സില്‍ എല്‍എല്‍എം പരീക്ഷ എഴുതിയ ഐ.ജി. ടി.ജെ. ജോസ് കോപ്പിയടിച്ചെന്ന ഇന്‍വിജിലേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല, സിന്‍ഡിക്കേറ്റ് ഉപസമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. കോപ്പിയടിക്കാനുള്ള തുണ്ടുകടലാസുകള്‍ തൂവാലയില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നതെന്നും ഇവ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സഹകരിക്കതിരുന്ന ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























