അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണു പദ്ധതിയുടെ അനുമതിക്കു ശിപാര്‍ശ ചെയ്തത്. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിനു പദ്ധതിക്ക് അനുമതി നല്‍കാം. 163 മെഗാവാട്ട് പദ്ധതിയാണ് അതിരപ്പിള്ളിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ടു കെഎസ്ഇബിക്കു വനംപരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കു നീക്കി. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കെഎസ്ഇബിക്കു മന്ത്രാലയം നിര്‍ദേശം നല്‍കി. 2010 ലാണു പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ വാദവും സമിതി തള്ളി.
2009 ലാണു വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2010 ല്‍ അന്നു വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് കെഎസ്ഇബിക്കു നോട്ടീസ് നല്‍കുകയും പദ്ധതി റദ്ദാക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























