പി.ആര്‍. ശ്രീജേഷിനു അര്‍ജുന പുരസ്‌കാരം

മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷിനു അര്‍ജുന പുരസ്‌കാരം. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് വി.കെ.ബാലി അധ്യക്ഷനായുള്ള സമിതി യാണ് പുരസ്‌കാരത്തിനായി ശ്രീജേഷിനെ തിരഞ്ഞെടുത്തത് . ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും അര്‍ഹയായി. വിമ്പിള്‍ഡണ്‍ വനിത ഡബിള്‍സില്‍ കിരീടം നേടുകയും വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും ചെയ്തതിനാലാണ് സാനിയയെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്. ടെന്നിസില്‍ നിന്നും ആദ്യമായാണ് ഒരു വനിതയ്ക്ക് ഖേല്‍രത്‌ന ലഭിക്കുന്നത്.
ഹോക്കിയില്‍, മാനുവല്‍ ഫ്രെഡറിക്‌സ് എന്ന മലയാളി ഗോള്‍ കീപ്പറുടെ പാരമ്പര്യത്തില്‍ ഇങ്ങേത്തലയ്ക്കലെ വീറുറ്റ കണ്ണിയാണ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകന്‍ ശ്രീജേഷ്. ഇന്ത്യന്‍ ടീമിലെ ലോകനിലവാരമുള്ള കളിക്കാരന്‍ എന്ന് ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിശേഷിപ്പിച്ച കളിക്കാരന്‍. ലോക നിലവാരമുള്ള പ്രകടനം കൊണ്ട് മലയാളത്തിന്റെ ശ്രീ ഇന്ത്യയെ ഏഷ്യന്‍ ചാംപ്യന്‍മാരാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്‌കൂളിലൂടെ വളര്‍ന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ബല്‍ജിത് സിങ് പുരസ്‌കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























