കോഴിക്കോട് എന്‍സിസി പരിശീലന കേന്ദ്രത്തില്‍ കേഡറ്റ് വെടിയേറ്റുമരിച്ചു: അബദ്ധത്തിലെന്ന് പൊലീസ്

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എന്‍സിസി പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണായണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ധനുഷ് കൃഷ്ണ. പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് സൂചന. അബദ്ധത്തില്‍ ധനുഷിന് വെടിയേറ്റുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ ധനുഷ് ക്യഷ്ണ സ്വയം വെടിവച്ചതാണെന്ന വാദവും ഉയരുന്നു. വ്യക്തമായ മറുപടി നല്‍കാന്‍ എന്‍ സി സി കേന്ദ്രങ്ങള്‍ തയ്യാറാകാത്തത് ദുരൂഹത കൂട്ടുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























