ബോണസ് റെഡി… സംസ്ഥാന ജീവനക്കാര്‍ക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു; ബോണസ് 3500, ഉത്സവബത്ത 2200

സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്കും മറ്റു വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. 3500 രൂപയാണ് ബോണസ് അനുവദിച്ചത്. 18,870 രൂപയോ അതില്‍ കുറവോ ആകെ വേതനം പറ്റുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2200 രൂപ പ്രത്യേക ഉത്സവ ബത്ത നല്‍കും.
പോളിനേഷന്‍ വര്‍ക്കര്‍മാര്‍, ക്യാറ്റിംഗ് ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റുമാര്‍, ലൈഫ് ഗാര്‍ഡുകള്‍, പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എസ്‌സി പ്രമോട്ടര്‍മാര്‍, ദിവസവേതനക്കാര്‍, ഹോം ഗാര്‍ഡുകള്‍, എച്ച്ആര്‍ വര്‍ക്കര്‍മാര്‍ ഗസ്റ്റ് 200 മണിക്കൂര്‍ ജോലി ചെയ്തിട്ടുള്ള ലക്ചറര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്ക് 910 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത അനുവദിക്കും. ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി, ബാലവാടി അധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, ആയമാര്‍, പ്രവര്‍ത്തകര്‍ ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് 900 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത ലഭിക്കും.
ഏക അധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍, ആയമാര്‍, പിടിഎ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ പാചകക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ നിരക്കിലും സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് 840 രൂപ ക്രമത്തിലും എംഎല്‍എമാരുടെ അഡീഷണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 800 രൂപ നിരക്കിലും പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 700 രൂപ നിരക്കിലും ഉത്സവബത്ത ലഭിക്കും. ബോണസ്/ഉത്സവബത്തയ്ക്ക് അര്‍ഹ തയില്ലാത്ത സര്‍വീസില്‍ നി ന്നും വിരമിച്ചവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 670 രൂപ നിരക്കില്‍ നല്‍കും. പ്രോ റേറ്റാ പെന്‍ഷന്‍കാര്‍/പ്രോ റേറ്റാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് എന്നിവര്‍ക്ക് 600 രൂപ നിരക്കിലും കുടുംബ പെന്‍ഷന്‍കാര്‍/എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ /പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 550 രൂപ നിരക്കിലും പ്രത്യേക ഉത്സവബത്ത നല്‍കും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 10,000 രൂപ അനുവദിച്ചു. അഞ്ച് തുല്യ മാസ ഗഡുക്കളായി ഇതു തിരിച്ചടയ്ക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























