കാഥിക ഐഷാബീഗം അന്തരിച്ചു

കേരളത്തിലെ ആദ്യകാല കാഥികരില്‍ ഒരാളും ഇസ്‌ലാം മതത്തില്‍ നിന്ന് ആദ്യമായി കഥാപ്രസംഗ രംഗത്തേക്കു കടന്നുവന്ന വനിതയുമായ പ്രശസ്ത കഥാപ്രസംഗ കലാകാരി എസ്. ഐഷാ ബീഗം (74) അന്തരിച്ചു. പുന്നപ്ര നന്ദികാട് വെളി മാനസയിലായിരുന്നു താമസം. വണ്ടാനം ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളിയില്‍ കബറടക്കി.
ഏഴാം വയസ്സില്‍ സ്‌കൂളിലും തുടര്‍ന്നു പൊതുവേദികളിലും നൃത്തവും സംഗീതവും അവരിപ്പിച്ചുതുടങ്ങിയ െഎഷ, വളരെ വേഗം മാപ്പിള കലാവേദികളിലെ ശ്രദ്ധേയ സാന്നിധ്യമായി. 1961 ഏപ്രില്‍ രണ്ടിനു \'ധീരവനിത\' എന്ന കഥ അവതരിപ്പിച്ചു കഥാപ്രസംഗ രംഗത്തെത്തി. അയ്യായിരത്തിലേറെ വേദികളിലായി 25 കഥകള്‍ അവതരിപ്പിച്ചു. നാലു ദശകത്തോളം ആകാശവാണിയില്‍ കഥാപ്രസംഗവും മാപ്പിളപ്പാട്ടും അവതരിപ്പിച്ചു. നൂറിലേറെ ഓഡിയോ കസറ്റുകളിലും സാന്നിധ്യമറിയിച്ചു.
കലാരംഗത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശി എ.എം. ഷെരിഫിനെയാണു വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ് എന്നിവയടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍: അന്‍സര്‍ (സൗദി). മരുമകള്‍: സഫിയത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























