Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

വേലയിറക്കിയാല്‍ മറുവേല... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി; ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്; സ്റ്റാലിന്റെ കനിവിനായി മലയാളികള്‍

24 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഉപ്പുതറയിൽ വീട്ടിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...

സംസ്ഥാനത്ത് അർഹതയുണ്ടെങ്കിലും മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ എസ്‌സി, എസ്ടി കുടുംബങ്ങളെ കണ്ടെത്താൻ സർക്കാർ നിർദേശം

തെരുവുനായ ആക്രമണം വീണ്ടും... മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു

ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്... ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും

റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി...

ഇടുക്കി ഡാമിന്റെ ആശങ്കകള്‍ വിട്ടു മാറിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഒരു ജലബോംബായി നില്‍ക്കുകയാണ്. മുല്ലപ്പെരിയാല്‍ കേരളത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് ഏറെ വലയ്ക്കുന്ന കാര്യം. ഡാമില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തമിഴ്‌നാടിനാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ സന്ധ്യയ്ക്ക് 136 അടിയായതോടെ ആശങ്കയായി. തമിഴ്‌നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും.

 



ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ജലനിരപ്പിന്റെ പരിധി വര്‍ഷത്തില്‍ 2 തവണ 142 അടിയാക്കാന്‍ കേന്ദ്ര ജല കമ്മിഷന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനുള്ള മാര്‍ഗമായാണ് തമിഴ്‌നാട് ഇതിനെ കാണുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പു വന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി. ഇന്നലെ വൈകിട്ടും വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ കേരള സര്‍ക്കാര്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. 22 അംഗ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചു. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കു വിടുന്നതു തുടരുന്നു. 2396.28 അടിയാണ് ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

 



മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജലവിഭവ സെക്രട്ടറിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 136 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാമിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് അസി. എന്‍ജിനിയറാണ് ആദ്യമുന്നറിയിപ്പ് നല്‍കിയത്. ഡാം തുറക്കേണ്ട ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. നിലവില്‍ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതില്‍ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും.



140 അടിയില്‍ ആദ്യത്തെയും 141ല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിക്കും. അനുവദനീയമായ സംഭരണശേഷിയായ 142 അടിയെത്തുമ്പോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.8 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരാഴ്ച മുമ്പ് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റൂള്‍കര്‍വ് പ്രകാരം 21 മുതല്‍ 30 വരെ 137.75 അടി വരെ മാത്രമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. 136.75 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കണം. എന്നാലിത് തമിഴ്‌നാട് പാലിക്കുമോയെന്നാണ് വ്യക്തമല്ല.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിറുത്താന്‍ കഴിയുന്ന ജലനിരപ്പാണ് റൂള്‍ കര്‍വ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നിലവില്‍ 2398.16 അടിയിലാണ് ഇടുക്കിയിലെ ജലനിരപ്പ്.

 



2018 ആഗസ്റ്റില്‍ മഹാപ്രളയത്തില്‍ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 2.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയായിരുന്നു. സ്റ്റൈലിന്‍ മുഖ്യമന്ത്രിയായതിനാല്‍ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (27 minutes ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (47 minutes ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (58 minutes ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (1 hour ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (1 hour ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (1 hour ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (1 hour ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (1 hour ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (2 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (2 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (2 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (3 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (3 hours ago)

വായു മലിനീകരണം രൂക്ഷം.  (3 hours ago)

Malayali Vartha Recommends