വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി മറ്റ് ട്രെയിനില്‍ യാത്ര ചെയ്യാം

ട്രെയിന്‍ യാത്രക്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ തന്നെ ഓടുന്ന മറ്റ് ട്രെയിനുകളില്‍ ബെര്‍ത്ത് ഉറപ്പാക്കി നല്‍കുന്ന പദ്ധതിയെക്കുറിച്ച് റെയില്‍വേ ആലോചിക്കുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ട്ട് തയാറാക്കുമ്പോള്‍ വരെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റ് ഏതെങ്കിലും ട്രെയിനില്‍ ബര്‍ത്ത് ഉറപ്പാക്കുന്ന രീതിയാണ് ആലോചിക്കുന്നത്.
ഒരേ റൂട്ടില്‍ ഓടുന്ന എല്ലാ തീവണ്ടികളിലും സീറ്റ് ഒഴിഞ്ഞുകിടക്കാതെ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യവും റെയില്‍വെ ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. റെയില്‍വെക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പദ്ധതിയുടെ ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തിലാണ്. ഇതനുസരിച്ച് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ ഒഴിവുണ്ടാകുന്ന പക്ഷം മറ്റ് ഏത് ട്രെയിനിലാണ് പരിഗണിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























