ആക്ഷന്‍ ഹീറോ ബിജു സിനിമയെ വെല്ലും കോഴിക്കോട് സ്‌റ്റേഷനില്‍ നടന്നത്... സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല, കാമുകന്റെ കുഞ്ഞാണ്; സിനിമയിലെ കാമുകിയുടെ അതേ വാക്കുകളാണ് യുവതിയും പറഞ്ഞത്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായതാണ്. സ്വന്തമാണെന്ന് കരുതി വളര്‍ത്തിയ മകളുടെ അച്ഛന്‍ മറ്റൊരാളാണെന്ന് ഭാര്യ പറയുമ്പോള്‍ അതിനു മറുപടിയായി 'പറ്റിക്കാന്‍ വേണ്ടി പറയുന്നതാ സാറേ..പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം' എന്നു പറഞ്ഞ്, കൊണ്ട് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രന്‍. ആരും അത്ര പെട്ടെന്ന് മറക്കാത്ത ആ രംഗങ്ങളാണ് കോഴിക്കോട് റൂറല്‍ പരിധിയിലെ പോലീസ് സ്‌റ്റേഷനില്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത് .
രണ്ടു മക്കളുള്ള യുവതിയാണ് 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കാമുകനൊപ്പം പോയത് . 5 വയസ്സുള്ള മൂത്ത മകനെ ഭര്‍ത്താവിനൊപ്പം വിട്ടാണു യുവതി 2 വയസ്സുള്ള കുഞ്ഞിനെയും എടുത്തു കാമുകനൊപ്പം പോയത്. ഭര്‍ത്താവും മകനും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലെത്തിച്ചു . കാമുകനെ ഒന്ന് വിരട്ടി യുവതിയേയും കുഞ്ഞിനെയും ഭര്‍ത്താവിനൊപ്പം അയക്കാനായിരുന്നു പോലീസുകാരുടെ പരിപാടി .
സ്‌റ്റേഷനില്‍ വച്ചു യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്‌ബോള്‍ സിനിമയിലെ കാമുകിയുടെ അതേ വാക്കുകളാണ് യുവതിയും പറഞ്ഞത് . സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല. കാമുകന്റെ കുഞ്ഞാണ്. അതു കേട്ടതോടെ ഭര്‍ത്താവ് പൊട്ടിത്തെറിച്ചു .
ഒടുവില്‍ 5 വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാനും ഇരുവരെയും കോടതിയില്‍ ഹാജരാക്കാനും പോലീസ് തീരുമാനിച്ചു. രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും കുഞ്ഞിനെയും മജിസ്‌ട്രേറ്റിനു മുന്നല്‍ ഹാജരാക്കാന്‍ കൊണ്ടു പോയി. എന്നാല്‍ പിറ്റേദിവസം ഓപ്പണ്‍ കോടതിയില്‍ ഹാജരാക്കാനാണ് മജിസ്‌ട്രേട്ട് നിര്‍ദേശിച്ചത് .
2 വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം വിടാനായിരുന്നു ഓപ്പണ്‍ കോടതിയുടെ നിര്‍ദേശം . യുവതിയെ മഞ്ചേരി ജയിലിലേയ്ക്കും കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























