ഇന്നസെന്റ് എം.പിക്ക് ആവശ്യമായ ചികിത്സാസഹായം നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി

സാമ്പത്തിക ഞെരുക്കം വന്നാലും ഓണച്ചന്ത മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്‍സ്യൂമര്‍ഫെഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഓണച്ചന്ത മുടങ്ങുന്ന അവസ്ഥ ഒരിക്കലുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡ് ആവശ്യപ്പെട്ട തുകയത്രയും കൊടുത്തിട്ടുണ്ട്. അതിന് പുറമേ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 150കോടി കടമെടുക്കാന്‍ അവര്‍ക്ക് അനുമതിയും നല്‍കി. സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിട്ടും ആ തുക നേടിയെടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനായില്ല എന്നതാണ് സ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കസ്റ്റഡിമരണം ഒരുവിധത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാതി വന്നാല്‍ കര്‍ശനനടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്ന ഇന്നസെന്റ് എം.പിക്ക് ആവശ്യമായ ചികിത്സാസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എം.പി എന്ന നിലയില്‍ അദ്ദേഹത്തിന് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇതിന് പുറമേ ഏത് വിധത്തിലുള്ള സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























