ആര്‍.ചന്ദ്രശേഖരന്റെ സമരത്തെ പരിഹസിച്ച് കെ.എം.മാണി രംഗത്ത്

ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച് ധനമന്ത്രി കെ.എം.മാണി രംഗത്ത്. നിരാഹാരം കിടക്കേണ്ടവര്‍ കിടക്കട്ടെ എന്നും കൊടുക്കേണ്ട സമയത്ത് പണം കൊടുക്കുമെന്നും മാണി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്‌പോഴായിരുന്നു മാണിയുടെ പരിഹാസം. ഉറങ്ങുന്നവരെ ഉണര്‍ത്താം.
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല ഇതു സംബന്ധിച്ച ചോദ്യത്തിന് മാണിയുടെ മറുപടി. അതേസമയം, സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.എസ്.സിയില്‍ ധനവകുപ്പ് പരിശോധന നടത്തിയതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു. സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന ഏത് സ്ഥാപനവും പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























