ദേശീയഗെയിംസ് അഴിമതി; മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും കോടതി ഒഴിവാക്കി

കേരളത്തില്‍ നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ നിന്ന് മുഖ്യമന്ത്രിയുടേയും കായിക മന്ത്രിയേയും എതിര്‍ കക്ഷികളുടെ സ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കി. അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിയേയും മന്ത്രിയേയും കക്ഷികയാക്കണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് വി.ശിവന്‍കുട്ടി എം.എല്‍.എയാണ് ഹര്‍ജി നല്‍കിയത്.
ദേശീയ ഗെയിംസില്‍ കോടികളുടെ അഴിമതി നടന്നതായി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. തുടര്‍ന്ന്, കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു .ദേശീയ ഗെയിംസ് നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് മുന്‍ കായിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവരും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























