Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇവിടെ ഇങ്ങനെയാണ് ഭായ്..!! രമ്യഹരിദാസിനും,കെ.കെ.രമ MLA യ്ക്കും,MG യൂണിവേഴ്സിറ്റിലെ AISF വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി...മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുന്ന വനിതകള്‍ക്കും മറ്റൊരു നീതിയും...മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ മുരളീധരന്‍ എംപിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി രമ്യ ഹരിദാസ്

26 OCTOBER 2021 07:43 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിക്ക് എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

എന്നാല്‍ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ അഭിപ്രായ പ്രകടനം. രമ്യഹരിദാസിനും, കെ.കെ.രമ എംഎല്‍എയ്ക്കും, എംജി യൂണിവേഴ്‌സിറ്റിലെ എഐഎസ്‌എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി.

മേയര്‍ ആര്യാ രാജേന്ദ്രനും സിപിഐഎം അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..പാര്‍ട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി എന്നാണ് എംപി ആരോപിക്കുന്നത്.

രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇവിടെ ഇങ്ങനെയാണ് ഭായ്..!!

രമ്യഹരിദാസിനും,കെ.കെ.രമ MLA യ്ക്കും,MG യൂണിവേഴ്സിറ്റിലെ AISF വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി.

മേയര്‍ ആര്യാ രാജേന്ദ്രനും CPIM അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും..

കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..പാര്‍ട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസിനെ LDF കണ്‍വീനര്‍ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റാണെന്ന് പറയാനോ,അത് പിന്‍വലിക്കണമെന്ന് പറയാനോ ഇന്ന് ആര്യാരാജേന്ദ്രനെ പിന്തുണക്കുന്ന ഇന്നത്തെ ബഹു.മന്ത്രിയും അന്നത്തെ DYFI യുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.എ.മുഹമ്മദ് റിയാസിനെ കണ്ടിരുന്നില്ല.ആ പരാമര്‍ശത്തില്‍ ഇന്നേവരെ എ.വിജയരാഘവന്‍ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞിട്ടില്ല.കേസെടുക്കാന്‍ നിയമോപദേശം തേടുകയോ കേസ് എടുക്കുകയോ ചെയ്തതായി അറിയില്ല.

അവിടുന്നിങ്ങോട്ട് പാര്‍ലമെന്റ് അംഗമായത് മുതല്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും ഞാന്‍ നേരിട്ട അധിക്ഷേപത്തിനുംഅവഹേളനത്തിനും കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയല്ല എന്നതായിരുന്നു കാരണം.നിയമസഭ തെരെഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞു ചികിത്സയിലായിരുന്ന ഞാന്‍ പ്രചരണ രംഗത്തിറങ്ങിയത് എത്ര വികൃതമായാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ചത് .കഠിനമായ വേദന സഹിച്ചും സ്വന്തം ആദര്‍ശത്തിനുവേണ്ടി പ്രചാരണം നടത്തിയ എന്നെ നാടകനടിയാക്കിയാണ് സൈബര്‍ പോരാളികള്‍ ആഘോഷിച്ചത്. അതിനെതിരെ ഏതെങ്കിലും സിപിഐഎം നേതാക്കള്‍ പ്രതികരിച്ചോ?സിപിഐഎം അണികളെ അങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും ഒരു നേതാവ് വിലക്കിയോ? ആലത്തൂരില്‍ വെച്ച്‌ ഭീഷണിയും തെറിവിളിയും ഉണ്ടായപ്പോള്‍ അതിനെതിരെ പരാതി പറഞ്ഞപ്പോള്‍ എന്നെ അവഹേളിക്കാനാണ് CPIM നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ പോരാളികളും എനിക്കെതിരെ നടത്തിയ തെറിവിളികള്‍ക്കും അവഹേളനത്തിനും കണക്കുണ്ടോ? അതിന് എന്ത് നടപടിയുണ്ടായി? പാലക്കാട് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം വാങ്ങാന്‍ ചെന്ന എന്നെ 10 മിനിറ്റിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്യുകയും എന്റെ കൈ തട്ടിമാറ്റുകയും ചെയ്ത സംഭവത്തില്‍ എന്നെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു? എത്രമാത്രം അധിക്ഷേപിച്ചു.ഒരു CPIM ജനപ്രതിനിധിയെയാണ് അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു? സെല്‍ഫി എടുത്ത പാര്‍ട്ടി പ്രവര്‍ത്തകന്റെ മൊബൈല്‍ തട്ടിമാറ്റിയ മുഖ്യമന്ത്രിയുള്ള നാട്ടിലാണ് ഒരു വനിത ജനപ്രതിനിധിയെ പത്ത് മിനുട്ടിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്തത്.അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ നേരിട്ട അധിക്ഷേപം വളരെ വേദനിപ്പിക്കുന്നതായിരുന്നു.അത് പരാതിപ്പെട്ടതിന് പോലും എന്നെ ആക്ഷേപിച്ചു.രമ്യ ഹരിദാസ് പാട്ടു പാടിയാല്‍ പാര്‍ലമെന്‍റില്‍ പാട്ടുകച്ചേരി അല്ല,പാട്ടുകാരി ദലീമ മത്സരിച്ചാല്‍,പാട്ടു പാടിയാല്‍ നിയമസഭയില്‍ പാട്ടുകച്ചേരി ആണോ എന്നാലും ചോദിച്ചേക്കരുത്.കാരണം,അവര്‍ മത്സരിക്കുന്നത് സിപിഐഎമ്മില്‍ ആണ്.നീതിയുടെ ഓരോ തരംതിരിവുകള്‍..

രമ്യ ഹരിദാസും മറ്റ് പാര്‍ട്ടികളിലുള്ളവരും എല്ലാം സഹിച്ചുകൊള്ളണം,അതായിരുന്നു നിലപാട്.AISF ന്റെ വനിതാ പ്രവര്‍ത്തക MG യൂണിവേഴ്സിറ്റിയിലെ SFI ക്കാരാല്‍ അക്രമിക്കപ്പെട്ടപ്പോള്‍ ജാതി പരമായും ശാരീരികമായും ആക്രമിക്കപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചതും തെളിയിക്കാന്‍ വീഡിയോ കൊണ്ടുവരാനായിരുന്നു .CPIM അല്ലാത്തവരെല്ലാം പരാതി പറഞ്ഞാല്‍ കള്ളം.അവര്‍ വീഡിയോ തെളിവ് ഹാജരാക്കണം.അല്ലെങ്കില്‍ അവര്‍ വ്യാപകമായി അവഹേളിക്കപ്പെടും.SFI ക്കെതിരെ പരാതി പറഞ്ഞ AISF പ്രവര്‍ത്തക നേരിട്ട അശ്ലീല പ്രയോഗങ്ങളും കമന്‍റുകളും എത്രത്തോളം ഭീകരമായിയിരുന്നു.അതിനൊന്നും ഒരു മന്ത്രിമാര്‍ക്കും വിഷമം തോന്നിയതായി കണ്ടില്ല.ഇതാണ് ഇരട്ട നീതി.സിപിഐ എമ്മിനെ പുകഴ്ത്തി പറയുകയും പാര്‍ട്ടി അംഗമാവുകയും ചെയ്താല്‍ അവര്‍ ചെയ്യുന്നതെല്ലാം നല്ല കാര്യം. തെറ്റ് ചെയ്താല്‍ പോലും ന്യായീകരിക്കാനും പിന്തുണയ്ക്കാനും മന്ത്രിമാര്‍ മുതല്‍ താഴെത്തട്ടിലുള്ള സൈബര്‍ പോരാളികള്‍ വരെ മുന്നിട്ടു ഇറങ്ങും.സിപിഐഎമ്മിന് പുറത്തുള്ളവരുടെ അഭിമാനത്തിനും പരാതികള്‍ക്കും യാതൊരു വിലയും ഇല്ല.അവരെ ആര്‍ക്കുവേണമെങ്കിലും ആക്ഷേപിക്കാം അവഹേളിക്കാം,മോര്‍ഫിംഗ് നടത്താം വൃത്തികെട്ട അശ്ലീല ട്രോളുകള്‍ ഇറക്കാം..എല്ലാം സഹിച്ചു കൊള്ളണം..നിരപരാധി ആണെങ്കില്‍ പോലും

പിന്തുണക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരല്ലാത്ത ഒരാളെയും പ്രതീക്ഷിക്കരുത് സാംസ്കാരിക നായകരെ പോലും പ്രതീക്ഷിക്കിച്ചേക്കരുത്. ഇതാണ് ഇന്നത്തെ കേരളം പഠിപ്പിക്കുന്നത്..

എനിക്കെതിരെയുള്ള എ. വിജയരാഘവന്റെ പദപ്രയോഗങ്ങള്‍ ദ്വയാര്‍ത്ഥമുള്ളതും അവഹേളിക്കുന്നതുമായിരുന്നില്ലേ?കെ മുരളീധരന്‍ എംപി നടത്തിയ പരാമര്‍ശം മേയറുടെ മനസ്സ് വിഷമിച്ചെങ്കില്‍ ഖേദം ഖേപ്രകടിപ്പിക്കുന്നു എന്നു പറയാനുള്ള മാന്യത അദ്ദേഹം കാണിച്ചു.അതാണ് ഒരു കോണ്‍ഗ്രസുകാരനും സിപിഐഎം കാരനും തമ്മിലുള്ള വ്യത്യാസം..ഒരു കോണ്‍ഗ്രസ് ,യുഡിഎഫ് നേതാവിന്റെ ഏറ്റവും വലിയ ഗുണം അതാണ്. കെ മുരളീധരന്‍ എം.പി ഇന്ന് കാണിച്ചത് ആ ഗുണമാണ്.CPIM നേതാക്കള്‍ക്ക് ഇല്ലാത്തതും അതുതന്നെ.എതിരെ നില്‍ക്കുന്നവരെ മുഴുവന്‍ അവഹേളിക്കുകയും സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എന്തു നെറികേടുകളും ന്യായീകരിക്കുകയും ചെയ്യുന്ന നേതാക്കളും അണികളും ഉള്ള ഒരു നാട്ടില്‍ ഒരാളും നീതി പ്രതീക്ഷിച്ചേക്കരുത്,ഒന്നിച്ച്‌ ഒരു മുന്നണിയില്‍ ആണെങ്കിലും..

മറക്കേണ്ട,ബംഗാളിലെ സിപിഎമ്മിന് പറ്റിയതും ഇതുതന്നെയായിരുന്നു…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (24 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (29 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (34 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (39 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (43 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (45 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (50 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (56 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends