കേഡറ്റിന് വെടിയേറ്റത് ഇരുന്നുകൊണ്ട് തോക്ക് ഉപയോഗിച്ചപ്പോഴെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

എന്‍.സി.സി കേഡറ്റിന് വെടിയേറ്റത് ഇരുന്നുകൊണ്ട് തോക്ക് ഉപയോഗിച്ചപ്പോഴെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിന്റെ നിഗമനങ്ങള്‍ ശരിവെയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
പരിശീലന സമയത്തോ, അതിന് ശേഷമോ ഇരുന്നുകൊണ്ട് തോക്ക് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാകാനാണ് സാധ്യത. ധനുഷിന്റെ ശരീരത്തില്‍ അഞ്ച് സെ.മീ വ്യാസമുള്ള മുറിവുണ്ടെന്നും വെടിയുണ്ട പതിച്ചിരിക്കുന്നത് അധികം ദൂരെ നിന്നല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, പരിശീലനത്തിന് ശേഷം ധനുഷിന്റെ കൈവശം തോക്ക് എത്തിപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
ഇതിനിടെ, ധനുഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം എന്‍.സി.സിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























