തിരുവനന്തപുരം വിജിലന്‍സ് സി.ഐ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൊല്ലം മൈനാഗപ്പള്ളി നജീം മന്‍സിലില്‍ കമറുദ്ദീന്‍ (42) ട്രെയിനിന്റെ വാതിലില്‍ നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമറുദീനെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വൈകിട്ട് മൂന്നു മണിയോടെ മൈനാഗപ്പള്ളി ചെറുവിലാഴിക്കല്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























