സ്വാമിയെ ഉടന്‍ പിടികൂടും, രാഘവേന്ദ്ര തീര്‍ത്ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഒളിവില്‍ കഴിയുന്ന സ്വാമി രാഘവേന്ദ്ര തീര്‍ത്ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കാശിമഠത്തിലെ വിഗ്രഹവും അമൂല്യ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളുമായി പോയ സ്വാമി രാഘവേന്ദ്രയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഠാധിപതിയായ സ്വാമി സുധീന്ദ്രതീര്‍ത്ഥ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി. ചിദംബരേഷാണ് ഉത്തരവു നല്‍കിയത്.
സ്വാമി രാഘവേന്ദ്ര സാമ്പത്തികമായും രാഷ്ട്രീയമായും പ്രബലനാണെന്ന് കൊച്ചി റേഞ്ച് ഐ.ജി തന്നെ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.കാശിമഠത്തില്‍ നിന്ന് രത്‌നങ്ങള്‍ പതിച്ച 234 സ്വര്‍ണാഭരണങ്ങളും ചെറിയ ആരാധനാ വിഗ്രഹവും വെള്ളി കൊണ്ടുള്ള പൂജാ പാത്രങ്ങളും മറ്റുമായാണ് രാഘവേന്ദ്ര തീര്‍ത്ഥ ഒളിവില്‍ പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























