67 പി വാല്‍ നക്ഷത്രവും റൊസേറ്റ സ്‌പേസ്‌ക്രാഫ്റ്റും സൂര്യനോട് അടുത്തു; അപൂര്‍വ ദൃശ്യം പ്രതീക്ഷിച്ച് ശാസ്ത്രലോകം

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി( ഇ.എസ്.എ.)കാത്തിരിക്കുന്ന വാല്‍നക്ഷത്രത്തിന്റെ പൊട്ടിത്തെറിക്കു സാക്ഷ്യം വഹിക്കാന്‍ റൊസേറ്റയ്ക്കു കഴിയുമോ?
67 പി വാല്‍നക്ഷത്രം സൂര്യനോട് അടുക്കുന്നതിനാല്‍ ഏതു സമയവും പൊട്ടിത്തെറി പ്രതീക്ഷിക്കാം. 67പി പലതവണ സൂര്യനെ ചുറ്റി കടന്നുപോയിട്ടുണ്ടെങ്കിലും ഇക്കുറി പൊട്ടിത്തെറി സാധ്യത ഉണ്ടാക്കുന്നതു അതിന്റെ പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ട വിള്ളലാണ്. അത്
സൂര്യാകര്‍ഷണം കൊണ്ടുണ്ടായ പ്രശ്‌നമല്ല. സൗരതാപംമൂലം വാല്‍നക്ഷത്രഭാഗങ്ങള്‍ ഉരുകിയതാണു പൊട്ടിത്തെറി സാധ്യതകൂട്ടിയത്. അതിനാല്‍ 67പിയെ ചുറ്റുന്ന റൊസേറ്റ പേടകത്തില്‍നിന്നുള്ള ഓരോ ദൃശ്യവും വിലപ്പെട്ടതാണെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇന്നു രാവിലെ 7.33 നാണു 67 പി സൂര്യന് ഏറ്റവും അടുത്തെത്തുന്നത്. കൂടെ റൊസേറ്റ പേടകവും. വാല്‍നക്ഷത്രത്തിന്റെ ഭാവി 14:44 മിനിറ്റുകള്‍ക്കുള്ളില്‍ ഭൂമിയിലറിയാം. സൂര്യന് അടുത്തേക്ക് നീങ്ങുന്ന 67പി വാല്‍നക്ഷത്രത്തിന്റെ ഉള്‍ഭാഗം ഉരുകി വന്‍വാതക പ്രവാഹം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായാണ് റൊസേറ്റ സാക്ഷ്യപ്പെടുത്തുന്നത്.
വാല്‍നക്ഷത്രത്തിന്റെ ആകൃതിയിലും മാറ്റം ഉണ്ടായി. കാര്‍ബണ്‍ ഡയോക്‌സൈഡ് ചോര്‍ച്ച രണ്ട് ഇരട്ടിയും മീഥേന്‍ ചേര്‍ച്ച നാലിരട്ടിയുമാണെന്നു റൊസേറ്റ ശാസ്ത്രജ്ഞന്‍ ഡോ. കാതറിന്‍ അള്‍ട്ടെഗ് അറിയിച്ചു. താറാവിന്റെ ആകൃതിയിലുള്ള ഉപഗ്രഹത്തിന്റെ കൂര്‍ത്ത ഭാഗം ഇതുമൂലം വേറിടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് 67പിയെ റൊസേറ്റ സ്‌പേസ്‌ക്രാഫ്റ്റ് ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്. വാല്‍നക്ഷത്രത്തെക്കുറിച്ച് അറിയാന്‍ ഫിലേ പേടകത്തെ വാല്‍നക്ഷത്രത്തില്‍ ഇറക്കിയെങ്കിലും കഴിഞ്ഞ മാസം അതു പ്രവര്‍ത്തനരഹിതമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























