മൂന്ന് ആനകളുടെ ജഡാവശിഷ്ടം കൂടി കണ്ടെത്തി

അതിരപ്പിളളി ഫോറസ്റ്റ് റേഞ്ചിനു സമീപത്തു നിന്നു മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ ജഡാവശിഷ്ടങ്ങളാണ് അന്വേഷസംഘം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളി റേഞ്ചിലെ ഏക്കക്കുഴിയില്‍നിന്നു രണ്ട് ആനകളുടെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു. കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള പ്രതികളായ എല്‍ദോസിനേയും ആണ്ടിക്കുഞ്ഞിനേയും കൂട്ടി അന്വേഷണസംഘം വാഴച്ചാലിലെ കൊല്ലരുത്തുമേടില്‍ തെളിവെടുപ്പ് തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























