മുക്ത വിവാഹത്തിന് അണിയുന്നത് ചട്ടയും മുണ്ടും

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വിവാഹ ദിവസത്തെ എങ്ങിനെ വ്യത്യസ്തമാക്കാമെന്ന് ധാരാളം പേര്‍ ചിന്തിക്കാറുണ്ട്. മലയാളതാരം മുക്തയും ഇത്തരത്തില്‍ വേറിട്ടു ചിന്തിക്കുന്നു. വ്യത്യസ്തമായ വിവാഹവേഷം കൊണ്ട് മൊത്തത്തില്‍ ഒന്നു ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മുക്ത. നടിയും ഗായികയുമായ റിമി ടോമിയുടെ ഏക സഹോദരനെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്ന മുക്ത ചട്ടയും മുണ്ടും ധരിച്ചാകും വിവാഹവേദിയില്‍ എത്തുന്നത്.
ആഡംബരം അധികം വേണ്ടെന്നും പരമ്പരാഗത ക്രൈസ്തവ രീതിയിലെ വേഷം വേണം എന്ന ചിന്തയിലാണ് താരം ചട്ടയും മുണ്ടും ധരിക്കുന്നത്. പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണ്ണം ധരിക്കാനും താരത്തിന് ഉദ്ദേശ്യമില്ല. മനഃസമ്മതം 23ന് പാലാരിവട്ടത്തെ ഇടവകപ്പള്ളിയിലും വിവാഹം 30ന് ഇടപ്പള്ളിയിലുമാണ് നടക്കുന്നത്. മനഃസമ്മതത്തിന് ഇരുവരുടേയും വീട്ടുകാര്‍ മാത്രമാകും പങ്കെടുക്കുക. അതേസമയം വിവാഹത്തിന് സുഹൃത്തുക്കള്‍ക്കും ക്ഷണം ഉണ്ടാകും.
റിമി ടോമിയുടെയും സഹോദരി റിനുവിന്റെും ഒരേയൊരു ആങ്ങള റിങ്കുവാണ് മുക്തയുടെ വരനാകുന്നത്. പാലാ സ്വദേശികളായ ടോമി ജോസഫിന്റെയും റാണിയുടെയും മകനാണ് റിങ്കു. കോതമംഗലം ജോര്‍ജിന്റെയും സാലിയുടെയും മകളാണ് മുക്ത എല്‍സ ജോര്‍ജെന്ന മുക്ത. മുക്തയുടെ സഹോദരി ഡോഷി മറിയ ജോര്‍ജ് വിവാഹിതയായി എറണാകുളത്ത് താമസിക്കുന്നു.വീട്ടുകാര്‍ തമ്മില്‍ നേരത്തേ പറഞ്ഞുറപ്പിച്ച വിവാഹം പെട്ടെന്ന് തീരുമാനമാകുകയായിരുന്നു. മലയാളത്തില്‍ അല്‍പ്പം അവസരം കുറഞ്ഞിട്ടുണ്ടെങ്കിലും അന്യഭാഷയില്‍ തിരക്കിലാണ് മുക്ത. തമിഴില്‍ വാസുവും സരവണനും ഒന്നാ പഠിച്ചവങ്ക എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മുക്ത. വായ്‌മൈ, പാമ്പ് സട്ടൈ, സുഖമായിരിക്കട്ടെ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























