ആനവേട്ടക്കേസ് അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം

ആനവേട്ടകേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാലാണ് സിബിഐക്ക് വിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ കേന്ദ്രത്തിനു കത്തു നല്‍കും. അതിനിടെ, ആനവേട്ടക്കേസിലെ പ്രതികളുടെ മേല്‍ മൂന്നാംമുറ പീഡനം നടത്തിയത് വനിതാ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.
മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍കൂടി അതിരപ്പിള്ളി വനമേഖലയില്‍നിന്ന് കണ്ടെത്തി. ഇതോടെ കൊല്ലപ്പെട്ട 11 ആനകളുടെ അവശിഷടമാണ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന സംശയത്തിലാണു പൊലീസ്.
മൂന്നാം മുറ പ്രയോഗത്തില്‍ തിരുവനന്തപുരം വനം ആസ്ഥാനത്തെ ഉദ്യോഗസ്ഥയുടെ പേരെടുത്തുപറഞ്ഞുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു പിടിയിലായ പ്രതികളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത വനിതാ ഡിഎഫ്ഒയുടെ സംഘത്തിനെതിരെയാണു പ്രധാന പരാതി. മനസാക്ഷിയുള്ളവര്‍ക്കു കേട്ടുനില്‍ക്കാന്‍ പോലും കഴിയാത്ത മര്‍ദ്ദനമുറകളായിരുന്നു ഇവരുടേതെന്നാണു പരാതികളില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























