ഇനി സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ വരുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിന്‍പോയിന്റ് പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യസംരംഭം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കിലാണ് വരിക. സ്ത്രീകള്‍ക്ക് മാത്രമായുള്ള ടോയ്‌ലറ്റിന്റെ നടത്തിപ്പുകാരും സ്ത്രീകള്‍ തന്നെയായിരിക്കും.
ഗാന്ധിപാര്‍ക്കിന്റെ വിക്കറ്റ് ഗേറ്റിനടുത്തായാണ് ടോയ്‌ലറ്റ് കോംപ്‌ളക്‌സ് നിര്‍മ്മിക്കുന്നത്. ടോയ്‌ലറ്റാണെന്ന് തോന്നാത്ത വിധം മുന്നില്‍ കൂള്‍ബാര്‍ ഉള്‍പ്പെടെയുള്ള കടകളോടു കൂടിയ കോംപ്‌ളക്‌സുകളാണ് പണിയാനുദ്ദേശിക്കുന്നത്. കടകള്‍ നടത്തുന്നതും സ്ത്രീകള്‍ തന്നെയായിരിക്കും.
ഗാന്ധിപാര്‍ക്കിലെ കോംപ്‌ളക്‌സിന്റെ തറക്കല്ലിടല്‍ ഈ ആഴ്ച തന്നെ നടക്കും. മൂന്ന് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം തന്നെ നടത്താനാണ് ആലോചിക്കുന്നത്. കോര്‍പ്പറേഷന്‍ നേരിട്ടും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാകും കോംപ്‌ളക്‌സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ഗാന്ധി പാര്‍ക്കിലെ കെട്ടിടം സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് നിര്‍മ്മിക്കുന്നത്. കോര്‍പ്പറേഷന്‍ നേരിട്ട് പണിയുന്ന കെട്ടിടങ്ങളിലെ നടത്തിപ്പ് ചുമതല കുടുംബശ്രീ പോലുള്ളവയ്ക്കായിരിക്കും.
ഇതിനൊപ്പം കിഴക്കേകോട്ടയിലുള്ള ശ്രീചിത്തിര തിരുനാള്‍ പാര്‍ക്കിലും ടോയ്‌ലറ്റ് കോംപ്‌ളക്‌സ് പണിയുന്നുണ്ട്. ഇതുപോലെ നഗരത്തിലെ പത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ത്രീസൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ശംഖുംമുഖം ബീച്ചിന് സമീപത്തായി ഇതുപോലൊരു ടോയ്‌ലറ്റ് കോംപ്‌ളക്‌സ് വന്നിട്ടുണ്ട്. അത് വിജയകരവുമാണ്. അതിനെ തുടര്‍ന്നാണ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ എന്ന ആശയം കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























