ഹനീഫ വധം: പ്രതികളെ ആരും സംരക്ഷിക്കില്ലെന്ന് ചെന്നിത്തല

ചാവക്കാട്ടെ ഹനീഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ ആരും സംരക്ഷിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ചെന്നിത്തല പറഞ്ഞു. നാട്ടുകാര്‍ പ്രതികളിലൊരാളെ പിടികൂടിയതില്‍ തെറ്റില്ല.
പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികള്‍ കീഴടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ചാവക്കാട് ഫനീഫ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘാംഗം സിഐ അബ്ദുള്‍ മുനീറിനെ സ്ഥലം മാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശനനേയും സ്ഥലം മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























