വ്യാപാരിയെ കടയ്ക്കുള്ളില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍

സുല്‍ത്താന്‍ ബത്തേരി കോടതിയ്ക്ക് സമീപമുള്ള കടയ്ക്കുള്ളില്‍ വ്യാപാരിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍. കോടതിയ്ക്ക് സമീപത്തെ സ്വരാജ് ഓട്ടോ മൊബൈല്‍സ് ഉടമ പി.ജി രാജേഷ് (റെജി45) ന്റെ മൃതദേഹമാണ് കടയ്ക്കുള്ളില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കടുത്ത ദുരൂഹതയുള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. റെജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
മണിച്ചിറ ശ്രീഗംഗയില്‍ ഗംഗാധരന്റെ മകനാണ്.
ഭാര്യ: ഷീജ, മക്കള്‍: സജിന്‍, സോനു
https://www.facebook.com/Malayalivartha
























