ലോറിയില്‍ കൊണ്ടു പോയ മുള ബസ് യാത്രക്കാരന്റെ കഴുത്തില്‍ തറച്ചു കയറി

ലോറിയില്‍ കൊണ്ടു പോയ മുള ബസ് യാത്രക്കാരന്റെ കഴുത്തില്‍ തുളച്ചുകയറി. അപകടം നടന്നത് ലോറി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോള്‍. പുതിയതെരുവ് കളഭത്തില്‍ എന്‍ മോഹന(50)നാണ് ഗുരുതര പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്. പുതിയ തെരുവില്‍ നിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ബസില്‍ യാത്ര ചെയ്യവെയാണ് അപകടം.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ പന്തല്‍ കെട്ടാനായി ലോറിയില്‍ കൊണ്ടുപോകുകയായിരുന്നു മുള. ഗ്രൗണ്ടിന് മുന്നിലെത്തിയപ്പോള്‍ ലോറി പെട്ടെന്ന് തിരിച്ച് ഗ്രൗണ്ടിലേക്ക് കയറുകയായിരുന്നു. ഈ സമയം പുറത്തേക്ക് തള്ളിനിന്ന മുള ബസില്‍ ഇരുന്ന മോഹനന്റെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു.
പരിക്കേറ്റ മോഹനനെ പൊലീസ് വാഹനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ലോറി െ്രെഡവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























