വി എം സുധീരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാല്‍മുട്ടിനുണ്ടായ വേദനയെത്തുടര്‍ന്നു ബുധനാഴ്ച രാത്രി 12.45-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം അഡ്മിറ്റ് ചെയ്ത അദ്ദേഹത്തെ വിഐപി റൂമില്‍ പ്രവേശിപ്പിച്ചു. രാവിലെ ഡോ. ടിജി തോമസ് ജേക്കബിന്റെ നേതൃത്വത്തില്‍ അസ്ഥിരോഗ വിഭാഗത്തിലെ വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചു. പരിശോധനകള്‍ക്ക് ശേഷം രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























