സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് കുറഞ്ഞു: ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിച്ചു

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിച്ചു. കാരണം മറ്റൊന്നുമല്ല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കുറഞ്ഞതിനാലാണ് ബ്ലാസ്‌റ്റേഴ്‌സ് ക്ഷമ ചോദിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ക്ഷമാപണം നടത്തിയത്.
ടീമിന്റെ മൗനത്തിന് ആരാധകര്‍ക്കുണ്ടായ വേദനയിലും നിരാശയിലും ക്ഷമ ചോദിക്കുന്നുവെന്നുള്ള കത്താണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ടീമിന് ലഭിക്കുന്ന പ്രതികരണങ്ങളും പിന്തുണയും ഫുട്‌ബോളിനോടും ബ്ലാസ്‌റ്റേഴ്‌സിനോടും ആരാധകര്‍ക്കുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് റിവാര്‍ഡ്‌സ് പ്രോഗ്രാം എന്നിവയുടെ ലോഞ്ചിങ് ഉടന്‍ ഉണ്ടാകുമെന്നും ക്ലബ് അധികൃതര്‍ അറിയിച്ചുണ്ട്.
ഒങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു വീണ്ടും ക്ഷമാപണം നടത്തുന്നു എന്ന വാചകത്തോടെയാണ് കത്ത് അവസാനിക്കുന്നത്. കഴിഞ്ഞ ജൂലൈ 27നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ഫേസ്ബുക്ക് ഫാന്‍സുള്ള ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 6.32 ലക്ഷം ആരാധകരാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























