കുരുക്കുന്നതും നീയേ ചാണ്ടി , അഴിക്കുന്നതും നീയേ ചാണ്ടി... കേരളത്തില്‍ ഒരു പുതിയ മുദ്രാവാക്യം ശ്രദ്ധ നേടുന്നു

കുരുക്കുന്നതും നീയേ ചാണ്ടി, അഴിക്കുന്നതും നീയേ ചാണ്ടി... ശംഭോ മഹാദേവാ. കേരളത്തിന്റെ ഒരു പുതിയ മുദ്രാവാക്യത്തിലേക്ക് മാന്യവായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഒരു മന്ത്രിയേയുള്ളൂ. അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അഴിയാ കുരുക്കളൊക്കെ കുരുക്കിയും മുറുക്കിയും അഴിച്ചും ഉമ്മന്‍ചാണ്ടി നടത്തുന്ന ജൈത്രയാത്രയ്ക്ക് പിന്നില്‍ സ്ഥൂലശരീരിയായ ഒരു മനുഷ്യനുണ്ട്. സാക്ഷാല്‍ പിടി ചാക്കോ. കെ എം മാണിയുടെ ഗുരുവായ പഴയ പിടി ചാക്കോയല്ല മുഖ്യമന്ത്രിയുടെ പ്രസ് സെ്രകട്ടറി പി.ടി ചാക്കോ.
കുറച്ചു കാലം മുഖ്യന്‍ കളിച്ച കളിത്തട്ടില്‍ കയറിയൊന്ന് മിനുങ്ങാന്‍ ആഭ്യന്തരനാഥന്‍ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാല്‍ കളിത്തട്ടില്‍ വീണ് കൈയും കാലും ഒടിയാനായിരുന്നു അദ്ദേഹത്തിനു വിധി. ഒടുവില്‍ മയക്കുമരുന്ന് മാഫിയയില്‍ പെട്ട പതിനാറുകാരനെ രക്ഷപ്പെടുത്തി എന്നൊക്കെ ഊഹം കൊണ്ട് വെറും പൈങ്കിളിയായി മന്ത്രി പത്തിമടക്കി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിആര്‍ഒ മിടുക്കനാണ്. വിവാദങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴി വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണെന്ന പാഠമാണ് പിആര്‍ഒ മന്ത്രിയെ പഠിപ്പിച്ചത്. കഴിഞ്ഞ ചാണ്ടി മന്ത്രിസഭയില്‍ തലയില്‍ മുണ്ടിട്ട് മാത്രം പുറത്തിറങ്ങിയിരുന്ന വ്യവസായമന്ത്രി ഇപ്പോള്‍ തലയുയര്‍ത്തി പിടിച്ച് നല്ലജോറായി നടക്കുന്നു.
അതേസമയം മറ്റ് ചില മന്ത്രിമാരാകട്ടെ ഒന്നും ചെയ്തില്ലെങ്കിലും അഴിമതിക്കാരാകുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പിഎസ്സിയിലെ സാമ്പത്തിക പ്രതിസന്ധിയാണ്. പിഎസ്‌സി എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയാണ് മലയാളികള്‍ക്ക് . അതിനെ വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍ വെറുതെ പേരു ദോഷം കേള്‍ക്കേണ്ടി വരും. സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെ മോശക്കാരനാക്കാന്‍ പിഎസ്‌സിയെ വളഞ്ഞിട്ട് പിടിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് പോലും കൊടുക്കില്ലെന്നായി. അങ്ങനെയിരിക്കുമ്പോള്‍ ചാണ്ടിബലി ഇടപെട്ടു. എല്ലാം ഒതുക്കി തീര്‍ത്തു. ഒരു പരസ്യത്തില്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഒരു മന്ത്രി ഒഴിവാക്കിയിരുന്നു. അപ്പോള്‍ അതാ വരുന്നു ചാണ്ടി മാഹാത്മ്യം. പരസ്യം മാത്രമല്ല ഒരന്‍പതു പരസ്യം കൂടി കൊടുത്തു മഹാനായ ക്രിക്കറ്റ് താരത്തിന്.
അരുവിക്കര ജയിച്ചതോടെ അമൃത് കുടിച്ച ഇഫക്റ്റാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഉറുമ്പ് ലീഡര്‍ക്ക് പിന്നാലെ മറ്റ് മന്ത്രിമാര്‍ വരി വച്ച് അടി വച്ച് നീങ്ങിയാല്‍ തടികേടാകാതെ പരിരക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























