ഇന്ന് വാവുബലി, പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ഇന്നു കര്‍ക്കടകവാവ്. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ഥങ്ങളില്‍ ബലിതര്‍പ്പണത്തിനുമുള്ള ദിനം. മാതൃ പിതൃ പരമ്പരയില്‍പ്പെട്ടവര്‍, ഗുരുക്കന്‍മാര്‍, ഉറ്റ ബന്ധുക്കള്‍ തുടങ്ങി മരിച്ചുപോയ സകലപിതൃക്കളുടെയും പ്രീതിക്കായി ആണ്‍ പെണ്‍ ഭേദമില്ലാതെ ആത്മസമര്‍പ്പണത്തിനുള്ള താണ് ഈ ദിനം. കര്‍ക്കടക വാവ് ദിനമായ ഇന്നു ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന കിട്ടുന്നതായി അനുഭവപ്പെടുമെന്നാണ് വിശ്വാസം.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കര്‍ക്കിടവാവ് ബലിയിടല്‍ ചടങ്ങിന്റെ ഭാഗമായി പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് ഒഴുകിയെത്തിയത്. ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദുസംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. തിരുവനന്തപുരത്ത് ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ മൂന്നു മുതല്‍ ബലിതര്‍പ്പണ ചടങ്ങിനായി ഭക്തര്‍ എത്തിത്തുടങ്ങി. ശംഖുമുഖത്ത് 100 പരികര്‍മ്മികളെയാണ് ചടങ്ങുകള്‍ക്ക് നിയോഗിച്ചിരുന്നത്. ആലുവയിലും ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ 80 ലധികം ബലിത്തറകളും 320 പരികര്‍മ്മികളുടെയും സൗകര്യം ഒരുക്കിയിരുന്നു. ആലുവ മണല്‍പ്പുറത്തും ആലുവ അദൈ്വതാശ്രമത്തിലും തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൊല്ലത്ത് തിരുമുല്ലവാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാഴാഴ്ച വൈകുന്നേരം 6.42 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. തിരുമുല്ലാവാരം കടപ്പുറത്തും ക്ഷേത്രപരിസരത്തും വാവുബലിക്ക് വന്നവരെ കൊണ്ടുനിറഞ്ഞു. ഒരേ സമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് വിശാലമായ പന്തലാണ് ഒരുക്കിയിട്ടുള്ളത്.
കര്‍ക്കിടവാവിന്റെ പ്രധാന്യം:
ഭാരതീയ പൈത്യകത്തിന്റെയും അത്യുജ്വലമായ പ്രായോഗികജീവിതത്തിന്റെയും സന്ദേശമാണ് സുദൃഢമായ കുടുംബബന്ധങ്ങള്‍. കര്‍ക്കടക മാസത്തിലെ വാവുബലി അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാര്യന്‍മാരുടെ ഉപദേശപ്രകാരം പാരമ്പര്യമായി ആചരിക്കുന്ന ഈ അനുഷ്ഠാനത്തിന്റെ പ്രായോഗിക വശങ്ങള്‍ ചിന്തിക്കുന്നത് വളരെ അഭിമാനം തോന്നുന്ന സംഗതിയാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഭാരതത്തില്‍ നില നില്‍ക്കുന്ന പല ആചാരങ്ങളിലും മനുഷ്യ നന്‍മയ്ക്കാധാരമായ പല അര്‍ഥങ്ങളും പ്രായോഗികവശങ്ങളും ദര്‍ശിക്കാന്‍ കഴിയും.
ബന്ധങ്ങള്‍, കുടുംബം, മാതാവ്, പാരമ്പര്യം, മനസ്സ് എന്നിവയുടെ രാശിയായ കര്‍ക്കടകത്തില്‍ സൂര്യചന്ദ്രന്‍മാര്‍ ഒരുമിച്ചു വരുന്ന അമാവാസി നാളിലാണു വാവുബലിയിടുന്നത്. ചന്ദ്രമണ്ഡലത്തില്‍ നിന്ന് ഈ ദിവസം നമ്മുടെ പിതൃക്കള്‍ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രേ. മക്കള്‍ അവരെ ഓര്‍മിക്കുന്നുണ്ടോ എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. അന്നു കേരളയീയര്‍ വളരെ അഭിമാനത്തോടെയാണു ബലിയിടാന്‍ പോകുന്നത്. അവര്‍ അവരുടെ പിതൃകര്‍മങ്ങള്‍ അനുഷ്ഠിച്ചു പിതൃക്കളുടെ അനുഗ്രഹം വാങ്ങുന്ന ദിനമാണ്. അവരെ സ്മരിച്ച്, \'ഞാന്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണം\' എന്ന് അപേക്ഷിക്കുന്ന ദിനമാണ്. ബലി ഇട്ടു കഴിഞ്ഞാല്‍ ലഭിക്കുന്ന ആ ദിവ്യാനുഭവം അഥവാ ആശ്വാസം അഥവാ കടമ നിര്‍വഹിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതില്‍ നിന്നു ലഭിക്കുന്ന ആത്മവിശ്വാസം മാത്രം മതി ആ വര്‍ഷം ധന്യമാകാന്‍.
കൊടുക്കുന്നതു മാത്രമേ തിരിച്ചു കിട്ടുകയുള്ളൂയെന്നതാണ് ഈ കലികാലത്തിന്റെ പ്രത്യേകത. സ്വന്തം മാതാപിതാക്കളോടു നാം എപ്രകാരം പെരുമാറിയിട്ടുണ്ടോ അതേ പോലെയായിരിക്കും നമ്മുടെ മക്കള്‍ നമ്മോടു പെരുമാറുന്നത്. മാതാപിതാക്കളോടു സ്വയം നന്‍മ നിറഞ്ഞ ധര്‍മം അനുഷ്ഠിക്കാത്തവന്, മക്കളില്‍ നിന്നും അതു പ്രതീക്ഷിക്കുവാന്‍ സാധ്യമല്ലല്ലോ, അതു പ്രതീക്ഷിച്ചാലും ലഭിക്കുകയുമില്ല. ജീവിച്ചിരിക്കുമ്പോഴും അതിനു ശേഷവും മാതാപിതാക്കളോട് നാം അനുവര്‍ത്തിക്കുന്ന മാനസികബന്ധം, കര്‍മബന്ധം, അു മക്കള്‍ കണ്ടറിയുന്നതിലാണു പിതൃകര്‍മം ഉള്‍ക്കൊള്ളുന്നത്. തനിക്കു ജന്മം നല്‍കി, ഭക്ഷണം നല്‍കി, കൈപിടിച്ചു പിച്ച നടത്തിച്ച്, കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ച്, വളര്‍ച്ചയില്‍ ആനന്ദം കണ്ടെത്തി, വിദ്യാഭ്യാസം നല്‍കി, ലോകത്തെ പരിചയപ്പെടുത്തി സ്വയം സഹിച്ച ത്യാഗത്തിന് ഒരിക്കലും കണക്കു പറയാത്ത അച്ഛനമ്മമാരുടെ അനുഗ്രഹമാണു ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം.
അവരെ വേദനിപ്പിക്കുമ്പോള്‍ (അവര്‍ ഒരിക്കലും മക്കളെ ശപിക്കില്ല ) നീറിപ്പുകയുന്ന മനസ്സില്‍ നിന്നു പുറത്തുവരുന്ന തരംഗങ്ങളാണ് (വാക്കുകള്‍ വേണമെന്നില്ല) മക്കള്‍ക്കു ലഭിക്കുന്ന ഏറ്റവും ഭയാനകമായ ശാപം . ജീവിതത്തിലെന്നും ഈ അനുഗ്രഹം അല്ലെങ്കില്‍ ശാപം അവരെ പിന്തുടരും. ജീവിതാന്ത്യത്തില്‍ തന്നെ കൈപിടിച്ചു വളര്‍ത്തിയ മാതാപിതാക്കളെ , കൈപിടിച്ചു നടത്തിച്ച് ആശ്വസിപ്പിച്ച് മരണം എന്ന ശാശ്വത സത്യത്തിന്റെ അടുത്തെത്തുമ്പോള്‍ \' അച്ഛാ അഥവാ അമ്മേ ഞാനുണ്ട് കൂടെ \' എന്ന തലോടിക്കൊണ്ട് പറയുവാന്‍ സാധിക്കുമ്പോഴാണു മക്കള്‍ മക്കളാവുന്നത്. വളര്‍ന്നുവരുന്ന തലമുറ ഇതു കാണുകയാണ്. അവരുടെ മാതാപിതാക്കള്‍ അനുഷ്ഠിക്കുന്നതു കണ്ട് അവരും ഇതു ചെയ്യണം. നമുക്കും നമ്മുടെ മക്കളില്‍ നിന്നും അവസാനകാലത്തു സ്‌നേഹവും പരിചരണവും ലഭിക്കണമെങ്കില്‍ അവര്‍ നമ്മള്‍ അനുഷ്ഠിക്കുന്നതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി വാവുബലിക്കു പ്രാധാന്യം നല്‍കണം.
അവിഹിതകര്‍മങ്ങള്‍, അസത്യം, അധര്‍മം, അനീതി, അന്യായം എന്നീ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ മുമ്പില്‍ അര്‍പ്പിച്ചതെന്തോ (ബലി) അത് മനസ്സില്‍ വച്ചുകൊണ്ട് സത്യം, ധര്‍മം, നീതി, ന്യായം എന്നീ പന്ഥാവിലേക്കു മാറാന്‍ ഈ ദിവസം മുതല്‍ സാധിക്കണം.
അവരെ വേദനിപ്പിക്കുമ്പോള്‍ (അവര്‍ ഒരിക്കലും മക്കളെ ശപിക്കില്ല ) നീറിപ്പുകയുന്ന മനസ്സില്‍ നിന്നു പുറത്തുവരുന്ന തരംഗങ്ങളാണ് (വാക്കുകള്‍ വേണമെന്നില്ല) മക്കള്‍ക്കു ലഭിക്കുന്ന ഏറ്റവും ഭയാനകമായ ശാപം . ജീവിതത്തിലെന്നും ഈ അനുഗ്രഹം അല്ലെങ്കില്‍ ശാപം അവരെ പിന്തുടരും. ജീവിതാന്ത്യത്തില്‍ തന്നെ കൈപിടിച്ചു വളര്‍ത്തിയ മാതാപിതാക്കളെ , കൈപിടിച്ചു നടത്തിച്ച് ആശ്വസിപ്പിച്ച് മരണം എന്ന ശാശ്വത സത്യത്തിന്റെ അടുത്തെത്തുമ്പോള്‍ \' അച്ഛാ അഥവാ അമ്മേ ഞാനുണ്ട് കൂടെ \' എന്ന തലോടിക്കൊണ്ട് പറയുവാന്‍ സാധിക്കുമ്പോഴാണു മക്കള്‍ മക്കളാവുന്നത്. വളര്‍ന്നുവരുന്ന തലമുറ ഇതു കാണുകയാണ്. അവരുടെ മാതാപിതാക്കള്‍ അനുഷ്ഠിക്കുന്നതു കണ്ട് അവരും ഇതു ചെയ്യണം. നമുക്കും നമ്മുടെ മക്കളില്‍ നിന്നും അവസാനകാലത്തു സ്‌നേഹവും പരിചരണവും ലഭിക്കണമെങ്കില്‍ അവര്‍ നമ്മള്‍ അനുഷ്ഠിക്കുന്നതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി വാവുബലിക്കു പ്രാധാന്യം നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























