ഹെല്‍മറ്റ് ധരിക്കാതെ പോയാല്‍ വണ്ടിയടക്കം പിടിച്ചുനിര്‍ത്തുമെന്നു ഡിജിപി

ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ വാഹനം അടക്കം പിടിച്ചു നിര്‍ത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ ആദ്യം ബോധവത്കരിക്കും. എന്നിട്ടും കേള്‍ക്കാതെ വന്നാലാകും വാഹനം അടക്കം പിടിച്ചു നിര്‍ത്തുന്നതെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം പോലീസ് ഉന്നത തലയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഡിജിപി.
എന്നാല്‍, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ വാഹനം തടഞ്ഞുവയ്ക്കാന്‍ നിലവിലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലോ സംസ്ഥാനത്തു നടപ്പാക്കി വരുന്ന മോട്ടോര്‍ വാഹന ചട്ടത്തിലോ വ്യവസ്ഥയില്ല. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 രൂപ മുതല്‍ പിഴ ഈടാക്കാമെന്നു മാത്രമാണു ചട്ടത്തില്‍ പറയുന്നതെന്നും മറ്റു നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനോ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോ കഴിയില്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന്്് നിരവധി അപകടങ്ങളാണ് നടക്കുന്നതെന്നും ഡിജിപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























