കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്

എസ്.എസ്.എല്‍.സി. കഴിഞ്ഞാലുടന്‍ കോളേജുകുമാരനും കുമാരിയുമായി മാറിയിരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളെ രണ്ടുവര്‍ഷം കൂടി സ്‌കൂളുകളില്‍ത്തന്നെ തുടരാന്‍ ഇടയാക്കിയ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് തുടങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ ഒന്നിനാണു ഹയര്‍ സെക്കന്‍ഡറിക്കു തുടക്കം കുറിച്ചിട്ടു കാല്‍നൂറ്റാണ്ടായത്. 25 കൊല്ലം മുന്‍പ് പ്രീഡിഗ്രി കോഴ്‌സ് കോളേജുകളില്‍ നിന്നുമാറ്റി 36 സ്‌കൂളുകളിലാണു ഹയര്‍ സെക്കന്‍ഡറി തുടങ്ങിയത്. പക്ഷേ ഇതിന്റെ ഓര്‍മ പുതുക്കുന്ന ചടങ്ങോ ആഘോഷമോ ഒന്നും എങ്ങുമുണ്ടായില്ല.
സംസ്ഥാനത്തു 2067 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 9.5 ലക്ഷം വിദ്യാര്‍ഥികള്‍ ഇപ്പോഴുണ്ട്. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതു വാടകക്കെട്ടിടത്തിലാണ്. കെട്ടിടത്തിനു സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും അവിടെ ജൂബിലി സ്മാരകമായി ഡയറക്ടറേറ്റ് നിര്‍മിക്കുമെന്നും അധികൃതര്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























