ഇന്നസെന്റ് എം പി വിദേശത്ത് ചികിത്സനടത്താനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണത്തിന് സൈബര്‍ ലോകത്ത് രോഷം

മലയാള സിനിമയുടെ മുത്താണ് ഇന്നസെന്റ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആളുകളുടെ മനസ്സില്‍ നിന്നും എളുപ്പം മായുന്നതുമല്ല. എന്നാല്‍ ചാലക്കുടി എംപിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ വിദേശ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന മുഖ്യന്റെ പ്രഖ്യാപനത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പല പദ്ധതികളും നാഴികക്ക് ഖജനാവില്‍ പത്തിന്റെ പൈസയില്ലെന്ന് പറഞ്ഞ് നടപ്പിലാക്കാതെയിരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പുറത്ത് നിന്ന് വായ്പയെടുക്കുന്ന സര്‍ക്കാര്‍ മറക്കുന്നുവെന്നും ഇന്നസെന്റിന് സഹായം വാഗ്ദാനം ചെയ്ത കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശം ഉയരുന്നു.
മലയാളികളുടെ പ്രിയ താരം വീണ്ടും കാന്‍സര്‍ ചികിത്സയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്നസെന്റ് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ വീണ്ടും കാന്‍സര്‍ ബാധിതനാണെന്ന് അറിയിച്ചത്. ഡല്‍ഹി എയിംസിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ അദ്ദേഹം വേഗം രോഗം ഭേദമായി വരട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.
ഇതിനിടെയാണ് കാന്‍സര്‍ ബാധിതനായ ഇന്നസന്റ് എംപിക്ക് വിദേശത്തു പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തത്. ഇന്നലെ മന്ത്രിസഭയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫറിനോട് പ്രതികരിക്കാന്‍ ഇന്നസെന്റ് തയ്യാറായിട്ടില്ല. ഇങ്ങനെ മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ സൈബര്‍ ലോകത്ത് സമ്മിശ്ര പ്രതികരണാണ് ഉണ്ടായിരിക്കുന്നത്. ഇന്നസെന്റ് എംപിയുടെ ചികിത്സക്ക് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കണോ എന്നതാണ് ചോദ്യം. ജനപ്രതിനിധി എന്ന നിലയില്‍ ചികിത്സയ്ക്ക് ഇന്നസെന്റിന് അവകാശമുണ്ട്. എന്നാല്‍, ജനപ്രതിനിധി എന്ന നിലയില്‍ ഇന്നസെന്റിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കരുത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. മറിച്ച് കലാകാരന്‍ എന്ന നിലയിലാണെങ്കില്‍ അതിനെ പിന്താങ്ങുന്നവരും കുറവല്ല.
ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ ചിക്തിസാ സൗകര്യങ്ങളുടെ കാര്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി എന്ന് പറഞ്ഞ് പഞ്ചായത്ത്ഡിസ്പന്‍സറി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഗവണ്‍മെന്റ് മേഖലയില്‍ ഉള്ളപ്പോള്‍ എന്തിനു വിദേശത്ത് പോയി ഒരു ജനപ്രതിനിധി ചികിത്സ നടത്തണം എന്നതാണ് ഈ വിമര്‍ശനത്തിന് ആധാരം. സാധാരണക്കാര്‍ പോകുന്ന ആശുപത്രിയില്‍ ഇവര്‍ക്ക് വിശ്വാസമില്ല എന്നതല്ലേ ഇതിന് കാരണമെന്നും ചോദിക്കുന്നു. ജനങ്ങളുടെ നികുതി പണം അതാത് സംസ്ഥാനത്തോ രാജ്യത്തോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമോ പരിമിതപ്പെടുത്തുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
നേരത്തെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി വിദേശ ചികിത്സക്കായി രണ്ട് കോടി രൂപയാണ് സര്‍ക്കാറില്‍ നിന്നും വാങ്ങിയത്. 56 കോടി രൂപയുടെ പ്രഖ്യാപിത ആസ്തുയുള്ള വ്യക്തിയാണ് തോമസ് ചാണ്ടി. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറിലും കോടികള്‍ ലാഭം കൊയ്തും ജീവിക്കുന്ന എന്‍സിപി എംഎല്‍എ സര്‍ക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാന്‍ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. എല്ലാം വഹിക്കുന്നത് പാവം പൊതുജനങ്ങളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























