ഇനി തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും കെഎസ്ഇബി വീട്ടിലെത്തിക്കും

ഉപഭോക്താക്കള്‍ക്കു തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വില്‍ക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി. ഓരോ മാസത്തെയും ബില്ലിനൊപ്പം വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുന്ന രീതിയില്‍ ഫാന്‍, മിക്‌സി, ഫ്രിജ്, എസി, ടിവി തുടങ്ങിയ ഒട്ടേറെ ഉല്‍പന്നങ്ങളുടെ വില്‍പ്പനയാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 88 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ നാഷനല്‍ സര്‍വീസ് സ്‌കീമുമായി (എന്‍എസ്എസ്) ചേര്‍ന്നു സര്‍വേ നടത്തും. ആദ്യത്തെ സര്‍വ്വേ 26-നു മലപ്പുറത്തു തുടങ്ങും.
വീടുകളിലെ കാലപ്പഴക്കമുള്ളതും വൈദ്യുതി പാഴാക്കുന്നതുമായ ഉപകരണങ്ങള്‍ ഒഴിവാക്കി പുതിയവ വാങ്ങാന്‍ താല്‍പര്യമുള്ളവരെയാണു ബോര്‍ഡ് സഹായിക്കാന്‍ ഉദ്ദേശിക്കുന്നത്. വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വീട്ടുപകരണങ്ങള്‍ ബോര്‍ഡ് നല്‍കുന്നത്. ഓരോ മാസത്തെയും ബില്ലിനൊപ്പം നിശ്ചിത തുക തിരിച്ചടക്കണം.എന്നാല്‍ അടവ് മുടങ്ങിയാല്‍ ഫ്യൂസ് ഊരും.
സോളര്‍ പാനലുകളും ഈ രീതിയില്‍ വില്‍പ്പന നടത്താന്‍ കെഎസ്ഇബിക്കു പദ്ധതി ഉണ്ട്. വീടുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന എത്ര ഉപകരണങ്ങളുണ്ട്, അവ വൈദ്യുതി പാഴാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ചോദ്യാവലിയുമായിട്ടാണ് സര്‍വേയുടെ ഭാഗമായി എന്‍എസ്എസ് വൊളന്റിയര്‍മാര്‍ വീടുകളിലെത്തുന്നത്. ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും സര്‍വേയില്‍ ശേഖരിക്കും.
\'ഊര്‍ജക്ഷമതയ്ക്കായി ഉപഭോക്തൃ ശാക്തീകരണം\' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സര്‍വേ. വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്യും. സര്‍വേ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ ക്രോഡീകരിക്കും. എത്ര ഉപകരണങ്ങള്‍ മാറ്റണമെന്ന കണക്ക് ശേഖരിക്കും. പൈലറ്റ് അടിസ്ഥാനത്തില്‍ മലപ്പുറത്തു നടത്തുന്ന സര്‍വേയുടെ വിജയത്തെ ആശ്രയിച്ചാകും ഭാവി നടപടികളെപ്പറ്റി ആലോചിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























