ഓണത്തിന് പ്രത്യേക യാത്രാ പാക്കേജുകളുമായി ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍

ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഓണം പ്രമാണിച്ചു പ്രത്യേക ട്രെയിന്‍, വിമാന യാത്രാ പാക്കേജുകള്‍ ആവിഷ്‌കരിച്ചു. കേരളത്തില്‍നിന്ന് 23-നു യാത്ര തിരിക്കുന്ന പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, അമൃത്‌സര്‍, ഗോവ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അടുത്തമാസം മൂന്നിനു മടങ്ങിയെത്തുമെന്നു റീജനല്‍ മാനേജര്‍ എസ്. ശ്രീകുമാര്‍, എം.പി. പ്രജിത്ത് എന്നിവര്‍ അറിയിച്ചു. ട്രെയിനിനുള്ളിലും പുറത്തും സസ്യാഹാരം, എല്ലാ കോച്ചുകളിലും ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി എന്നീ സേവനങ്ങളും ഒരുക്കും.
കേന്ദ്ര,സംസ്ഥാന, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്. കൊച്ചുവേളി, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റേഷനുകളില്‍നിന്നു ട്രെയിനില്‍ കയറാം. സ്ലീപ്പര്‍ ക്ലാസ്, തേഡ് എസി, സെക്കന്‍ഡ് എസി വിഭാഗങ്ങളിലായി 10920 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
28-നു കൊച്ചിയില്‍നിന്നു തായ്‌ലന്‍ഡിലേക്കു പ്രത്യേക ടൂറിസ്റ്റ് വിമാന യാത്രയും ഒരുക്കും. രണ്ടു രാത്രി ബാങ്കോക്കിലും രണ്ടു രാത്രി പട്ടായയിലും താമസം ഉള്‍പ്പെടെ അഞ്ചുദിവസത്തെ പാക്കേജാണിത്. ടിക്കറ്റ് നിരക്ക് 36700 രൂപ മുതലാണ്. ഒക്ടോബര്‍ 18-നു സിംഗപ്പൂര്‍-മലേഷ്യ ടൂര്‍ പാക്കേജ് കൊച്ചിയില്‍നിന്ന് ആരംഭിക്കും. രണ്ടു രാത്രി മലേഷ്യയിലും മൂന്നു രാത്രി സിംഗപ്പൂരിലും താമസം ഉള്‍പ്പെടെ ആറു ദിവസത്തെ പാക്കേജാണിത്. ടിക്കറ്റ് നിരക്ക് 55597 രൂപ മുതലാണ്. എല്ലാ മാസവും തിരുപ്പതിയിലേക്കു സ്ലീപ്പര്‍ ക്ലാസ് കോച്ച് യാത്രയും നടത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























