വെടിയേറ്റു വീണശേഷം കൂപ്പുകൈകളോടെ ധനുഷ് കൃഷ്ണ പറഞ്ഞു \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം\'

വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്‌സില്‍ വെടിയേറ്റു മരിച്ച എന്‍.സി.സി. കേഡറ്റ് ധനുഷ് കൃഷ്ണ അവസാനമായിപറഞ്ഞത് \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം എന്നായിരുന്നുവത്രേ. വെടിയേറ്റു വീണയുടന്‍ ധനുഷ് കൈ കൂപ്പിയിരുന്നെന്നും സഹ കേഡറ്റുകള്‍ മൊഴി നല്‍കിയിരുന്നു.
പരിശീലനത്തിനിടെ കാണാതായെന്നു പറഞ്ഞ വെടിയുണ്ട തന്നെയാണ് ധനുഷിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തത്. കാണാതായ ഈ വെടിയുണ്ട എവിടെയെന്ന് തെരഞ്ഞുനടന്നപ്പോള്‍ കിട്ടാതിരുന്നതെന്തെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ധനുഷ് ബോധപൂര്‍വം വെടിയുണ്ട ഒളിപ്പിച്ചതായിരിക്കാമെന്നാണ് അന്വേഷകരുടെ ഇപ്പോഴത്തെ സംശയം. അബദ്ധത്തിലാണു വെടിയുതിര്‍ന്നതെങ്കില്‍ കൈകൂപ്പിയത് എന്തിനെന്ന ചോദ്യവും ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു.
മറ്റു കേഡറ്റുകള്‍ ഉച്ചഭക്ഷണത്തിനു പോയ അവസരത്തില്‍ ധനുഷ് വീണ്ടും പരിശീലന സ്ഥലത്തെത്തിയതും കാണാതായ വെടിയുണ്ട ഉപയോഗിച്ചതും ആത്മഹത്യ എന്ന സംശയത്തിലേക്കാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. വെടി പൊട്ടിയത് ധനുഷ് ഉപയോഗിച്ചിരുന്ന തോക്കില്‍ നിന്നായിരുന്നുവെന്ന് തെളിവു ലഭിച്ചിട്ടുണ്ട്. ധനുഷ് വെടിയേറ്റു വീണത് ഇരിക്കുമ്പോള്‍ ആണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
ശരീരത്തിലൂടെ വെടിയുണ്ട സഞ്ചരിച്ച ദിശയില്‍ നിന്നും കുത്തിയിരിക്കുമ്പോള്‍ വെടിയേറ്റതായാണു വ്യക്തമാകുന്നത്. ഇരുകാലിലും കുത്തിയിരുന്ന് ഒരു കാല്‍ കൊണ്ടു കാഞ്ചി വലിക്കാന്‍ കഴിയുമെന്നു പോലീസ് പറയുന്നുണ്ട്. ഇക്കാര്യം പോലീസും സൈനിക അന്വേഷണത്തിനെത്തിയവരും പരിശോധിച്ചു. എന്‍.സി.സി. അധികൃതരുടെ നിലപാടും സമാനമായിരുന്നു.
വെടിയുണ്ട നഷ്ടപ്പെട്ടെന്നു ധനുഷ് പറഞ്ഞതിനു ശേഷം മാനസിക പീഡനം നടന്നിരിക്കാനുള്ള സാധ്യത അന്വേഷണസംഘം പരിശോധിച്ചിരുന്നു. എന്നാല്‍ വെടിയുണ്ട നഷ്ടപ്പെട്ടെന്നു ധനുഷ് പറഞ്ഞതിനു ശേഷം പരിശീലകര്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്നു പോലീസ് പറഞ്ഞു. ധനുഷിനെ ശകാരിക്കുകയോ ദേഹപരിശോധനയ്ക്കു വിധേയനാക്കുകയോ ചെയ്തിരുന്നില്ല. മറ്റുള്ള കേഡറ്റുകളോടും പോലീസ് ഇക്കാര്യം ചോദിച്ചറിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























