സുധീരന്‍ നാളെ ആശുപത്രി വിടും, മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍

വലതുകാല്‍മുട്ടിന് വേദന കലശലായതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ നാളെ ആശുപത്രി വിടും. മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വേദന അല്പം ശമിച്ചാല്‍ ആയുര്‍വേദ ചികിത്സയിലേക്ക് തിരിഞ്ഞേക്കും. ഇന്നലെ പുലര്‍ച്ചെ 12.50നാണ് വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഓര്‍ത്തോ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ടിജി തോമസ് ജേക്കബിന്റെ നേതൃത്വത്തിലാണ് ചികിത്സ.
എം.ആര്‍.ഐ സ്‌കാനിംഗ് നടത്തി. വലതു കാല്‍മുട്ടിന് സംഭവിച്ച തേയ്മാനമാണ് വേദനയ്ക്ക് കാരണം. പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കേരകര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിനില്‍ പോകുമ്പോഴാണ് വേദന അസഹ്യമായത്. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























