വരാപ്പുഴയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു ക്ഷതമേറ്റ വയോധികന് ദാരുണാന്ത്യം

വരാപ്പുഴയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു ക്ഷതമേറ്റ വയോധികന് ദാരുണാന്ത്യം. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാദ്ധ്യാരുപറമ്പില്‍ വീട്ടില്‍ ഗോപി (62) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി അനി എന്നു വിളിക്കുന്ന അനില്‍കുമാറിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം നടന്നത്. ഇരുവരുടെയും വീടുകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ കേസ് പറവൂര്‍ കോടതിയില്‍ നിലവിലിരിക്കെ പുലര്‍ച്ചെ വീടിന് സമീപം നിന്ന ഗോപിയോട് അനിക്കുട്ടന്‍ മോശമായി പെരുമാറുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഘട്ടനത്തില്‍ ഗോപിക്ക് തലയ്ക്ക് ക്ഷതമേറ്റു. ഇയാളെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗോപിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























