മൊഫിയ ആത്മഹത്യ ചെയ്‌ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി! ആലുവ ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു... കമ്മിഷൻ സ്വയം കേസെടുക്കുന്നതുൾപ്പടെ പരിഗണനയിൽ

നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തിന് പിന്നാലെ ആലുവ സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. സംഭവത്തിൽ ആലുവ ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പി.സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം കമ്മിഷൻ സ്വയം കേസെടുക്കുന്നതുൾപ്പടെ പരിഗണിക്കും. മുൻപും ആരോപണവിധേയനായ സി.ഐ സുധീർ തെറ്റ് ആവർത്തിക്കുന്നതായാണ് മാദ്ധ്യമങ്ങളിലൂടെ മനസിലായത്.
സംഭവത്തിൽ ആലുവ ഡിവൈഎസ്‌പി ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് സി.ഐ കുറ്റക്കാരനല്ല എന്ന രീതിയിലായിരുന്നു തുടർന്ന് എസ്.പി നൽകിയ നിർദ്ദേശത്തെ തുടർന്ന് വിശദമായ റിപ്പോർട്ട് നൽകി. ഇതിൽ മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ സി.ഐയ്‌ക്ക് ഗുരുതര വീഴ്‌ചപറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്‌ടോബർ 29ന് മോഫിയയിൽ നിന്ന് ലഭിച്ച പരാതി ഡിവൈഎസ്‌പി സി.ഐയ്‌ക്ക് കൈമാറി 25 ദിവസത്തിന് ശേഷമാണ് എന്തെങ്കിലും നടപടിയെടുത്തത്. മോഫിയ ആത്മഹത്യ ചെയ്‌ത ദിവസമാണ് കേസെടുത്തത്.എന്നാൽ തെറ്റ് തന്റെ ഭാഗത്തല്ലെന്നും അന്വേഷിക്കാൻ ഏൽപിച്ച ഉദ്യോഗസ്ഥന്റെ പക്കലാണെന്നും സി.ഐ വിശദീകരിച്ചിരുന്നു.
നവംബർ 18ന് മോഫിയയെയും കുടുംബത്തെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അന്ന് അസൗകര്യമായതിനാൽ 22നാണ് ഇവർ എത്തിയത്. അന്ന് മോഫിയയുടെ ഭർത്താവ് സുഹൈലിനെ സി.ഐയുടെ മുറിയിൽവച്ച് മോഫിയ അടിച്ചു. തുടർന്ന് സി.ഐ ശാസിച്ചതായും ഇതേ തുടർന്നാണ് മോഫിയ ആത്മഹത്യ ചെയ്‌തതെന്നുമാണ് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചത്.
മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും സി.ഐയ്‌ക്കെതിരെ പരാമർശമുണ്ടായി. തുടർന്ന് സി.ഐ സുധീറിനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. കേസിൽ മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ(27), ഇയാളുടെ മാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അതേസമയം ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ഇതേത്തുര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തുകയും, പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സിഐ സുധീറിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സ്ഥലംമാറ്റിയത്. എന്നാൽ സിഐയെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. സിഐക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha