തൊഴിലുറപ്പ് സ്ഥലത്തു നിന്ന് മടങ്ങിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പീഡിപ്പിക്കാന് ശ്രമം; കേസില് യുവാവ് അറസ്റ്റിൽ

തൊഴിലുറപ്പ് സ്ഥലത്തു നിന്ന് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് യുവാവ് പിടിയില്. പോരേടം സജീവ് വിലാസത്തില് രാജീവിനെ (37) ആണ് പൊലീസ് പിടികൂടിയത്. ചടയമംഗലം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ഇയാള് കയറിപ്പിടിച്ചത്. യുവതി ബഹളം വെച്ചതിനെ തുടര്ന്ന് സ്ഥലത്തെത്തിയ നാട്ടുകാര് യുവാവിനെ പിടികൂടി പൊലീസില് ഏല്പിക്കുകയായിരുന്നു. ചടയമംഗലം ഇന്സ്പെക്ടര് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha