വളർത്തുനായയെ കാലുകൊണ്ട് ചവിട്ടുകയും തുടലിൽ തൂക്കിയെടുത്ത് എറിഞ്ഞും ക്രൂരത.വേദനിപ്പിച്ചിട്ടും ഉടമയെ തിരികെ കടിക്കാതെ അയാളുടെ കയ്യിൽ ഇരു കൈകളും നീട്ടിപ്പിടിച്ച് ഇനി അടിക്കരുതേ എന്ന രീതിയിൽ ദയനീയാവസ്ഥയോടെ നോക്കുന്ന നായ...

പൊതിരെ തല്ലിയിട്ടും സ്നേഹത്തോടെ കെട്ടിപ്പിടിച്ച് വളർത്തുനായ...നെഞ്ചുലയ്ക്കുന്ന കാഴ്ച..ഹൃദയം തകർക്കുന്ന കാഴ്ച.മനുഷ്യരുമായി ഏറെ അടുപ്പമുള്ള മൃഗമാണ് നായ. ഉടമയോട് അളവറ്റ സ്നേഹം കാണിക്കുന്ന നായ്ക്കളാണ് മിക്കവർക്കുമുള്ളത്.എന്നാൽ മറ്റു ചിലറാകട്ടെ സ്വന്തം വളർത്തുനായകളെ വരെ ക്രൂരമായി ഉപദ്രവിച്ച് വിനോദം കണ്ടെത്തുന്നുമുണ്ട്.
വളർത്തുനായയെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിവലിച്ചതും കാറിൽ കെട്ടി വലിച്ചു കൊണ്ട് പോയി പരിക്കേൽപ്പിച്ചതുമായ നിരവധി സംഭവങ്ങൾ നമ്മൾ കണ്ടതാണ്.മാത്രമല്ല ഈ അടുത്തിടെ ഒരു നായയെ ചെവിക്ക് പിടിച്ച് മർദിക്കുന്ന ഒരു യുവാവിനെ ഒരു പശു കുത്തി വീഴ്ത്തി രക്ഷകയായി എത്തിയതും നമ്മൾ കണ്ടു.. ഇപ്പോൾ പുറത്തുവരുന്നതും അത്തരതിലുള്ള ഒരു വീഡിയോ ആണ്..വളർത്തു മൃഗത്തിനെ ക്രൂരമായി മർദിച്ച് വിനോദം കണ്ടെത്തുന്ന ഒരു മനുഷ്യ മൃഗത്തിന്റെ വീഡിയോ..
വീട്ടിൽ വളർത്തുന്ന നായയെ വടിവച്ച് അടിച്ച് വേദനിപ്പിക്കുന്ന ഉടമയുടെ വിഡിയോ ഇന്നലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പോസ് തൃശൂർ എന്ന മൃഗക്ഷമേ സംഘടന പങ്കുവച്ച 58 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ നായ്ക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേദനയോടെയല്ലാതെ കാണാനാവില്ല.
വീടിനു സമീപത്തുള്ള കൂട്ടിൽ തുടലിൽ കെട്ടിയിട്ടിരിക്കുന്ന നായയെ വലിയ മരക്കഷണം ഉപയോഗിച്ചാണ് അയാൾ അടിക്കുന്നത്. അതുകൂടാതെ കാലുകൊണ്ട് ചവിട്ടുകയും തുടലിൽ തൂക്കിയെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഉടമയെ തിരികെ കടിക്കാതെ അയാളുടെ കയ്യിൽ ഇരു കൈകളും നീട്ടിപ്പിടിച്ച് ഇനി അടിക്കരുതേ എന്ന രീതിയിൽ ദയനീയാവസ്ഥയോടെ നോക്കുന്ന നായയെ അവസാനം വരെ കാണാം.
കണ്ടുനിൽക്കാൻ അകഴിയാത്ത കാഴ്ച.ഈ വീഡിയോ ആരോ ഫോണിൽ പകർത്തുകയായിരുന്നു.മൃഗക്ഷേമ സംഘടനകളുടെ പരാതിയെത്തുടർന്ന് പേരാമംഗലം പൊലീസ് കേസെടുത്തു. ഇന്ന് സ്റ്റേഷനിൽ ഹാജരാവാനാണ് പൊലീസ് നിർദേശമെന്ന് മൃക്ഷേമപ്രവർത്തകർ അറിയിച്ചു. ഡിങ്കൻ എന്നാണ് ഈ നായയുടെ പേര്.
https://www.facebook.com/Malayalivartha