മെഡിക്കല്‍ കോളേജിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; മരണം ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നെന്ന് നിഗമനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണന്തല ചെഞ്ചേരി ലെയിന്‍ സി ആര് എ156 പണയില്‍ വീട്ടില്‍ പരേതനായ ജോസഫിന്റെയും വസന്തകുമാരിയുടെയും മകന് ജിന്‍സ് ജോസഫ് (39) ആണ് മരിച്ചത്. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജോലിചെയ്തുവരവെ കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടിരുന്നു. ജിന്‍സിന്റെ അച്ഛന് ജോസഫ് കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.
https://www.facebook.com/Malayalivartha